തന്റെ മുന്‍ ചിത്രങ്ങള്‍ പോലെ നേരിലും വലിയ ഇംപാക്റ്റ് ഉണ്ടാക്കുന്ന ഒരു സീന്‍ ഉണ്ടെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനാവുന്ന നേര്. ഒരു കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രം തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന് ജീത്തു മുന്‍പ് തന്നെ പറഞ്ഞിരുന്നു.

എന്നാല്‍ ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജീത്തു. വെറുതെയിരുന്നപ്പോള്‍ പെട്ടെന്ന് തനിക്ക് ഒരു ഐഡിയ തോന്നിയെന്നും അത് സിനിമയില്‍ ഉള്‍പ്പെടുത്തിയെന്നും ജീത്തു പറയുന്നു. ഡബ്ബിങ്ങിന് ശേഷം മോഹന്‍ലാല്‍ ആ സീന്‍ ആവര്‍ത്തിച്ചു കണ്ടെന്നും ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘നേര് എന്ന സിനിമയിലും അങ്ങനെ ഒരു സിറ്റുവേഷന്‍ ഉണ്ട്. ഞങ്ങള്‍ ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞപ്പോള്‍ മ്യൂസിക് ഡയറക്ടര്‍ ഞങ്ങള്‍ക്കൊരു തീം മ്യൂസിക്കും ഉണ്ടാക്കി തന്നു.

ആ മ്യൂസിക്കുമായി ഞാന്‍ എന്റെ ഓഫീസില്‍ ഇരുന്ന് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ എന്റെ മനസിലേക്ക് ഒരു വിഷ്വല്‍ വന്നു. ഞാന്‍ അതിനെ കുറിച്ച് എന്റെ പിള്ളേരോടും വൈഫിനോടും പറഞ്ഞപ്പോള്‍ അവരും വല്ലാതെ ആകാംഷയിലായി. ശാന്തിയെ വിളിച്ചപ്പോള്‍ അവള്‍ക്കും അത് നന്നായി വര്‍ക്ക് ആയി വന്നു.

ആ സാധനമാണ് ഡബ്ബിങ് കഴിഞ്ഞ ശേഷം ഞങ്ങള്‍ മ്യൂസിക് ഇട്ടപ്പോള്‍ ലാല്‍ സാര്‍ വന്ന് ഒന്നൂടെ പ്ലേ ചെയ്‌തേ ഒന്നൂടെ പ്ലേ ചെയ്‌തേ എന്ന് പറഞ്ഞ് റിപ്പീറ്റടിച്ച് കണ്ട് കൊണ്ടിരുന്നത്. ആ ഒരു സാധനം ഭയങ്കര ഇംപാക്റ്റ് ഉണ്ടാക്കുന്നുണ്ട്. വെറുതെ ഇരുന്നപ്പോള്‍ എന്റെ മനസിലേക്ക് വന്ന ഒരു തോന്നല്‍ ആയിരുന്നു അത്. അത് സംഭവിക്കുന്നതാണ്. ഒരു ദൈവാനുഗ്രഹം ഉണ്ടായി അത്രയേ ഉള്ളൂ,’ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph talk about a particular scene on neru movie