ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ ബാറ്റര്‍ പുറത്ത്!
Cricket
ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ ബാറ്റര്‍ പുറത്ത്!
ശ്രീരാഗ് പാറക്കല്‍
Friday, 14th August 2026, 7:25 pm

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വമ്പന്‍ തിരിച്ചടി. സ്റ്റാര്‍ ബാറ്റര്‍ ജെമീമ റോഡ്രിഗസ് പരിക്കിനെ തുടര്‍ന്ന് വരാനിരിക്കുന്ന വനിതാ ഏഷ്യാ കപ്പില്‍ നിന്നും ഏഷ്യന്‍ ഗെയിംസിലും നിന്നും പുറത്തായിരിക്കുകയാണ്.

ഓഗസ്റ്റ് മൂന്നിന് ഇംഗ്ലണ്ടില്‍ നടന്ന ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ ജെമിമയ്ക്ക് പരിക്കേറ്റിരുന്നു. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ബി.സി.സി.ഐ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ഹൈ-ഗ്രേഡ് ഹാംസ്ട്രിങ് ടിയര്‍ സ്ഥിരീകരിച്ചതോടെയാണ് താരത്തെ രണ്ട് ടൂര്‍ണമെന്റുകളില്‍ നിന്നും ഒഴിവാക്കിയത്.

ജെമീമയ്ക്ക് പകരക്കാരിയായി പ്രതിക റാവലിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 13 വരെ യു.എ.ഇയിലാണ് വനിതാ ഏഷ്യാ കപ്പ് നടക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായാണ് വനിതാ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, തായ്ലാന്‍ഡ്, ഹോങ്കോങ് ചൈന എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, യു.എ.ഇ, ഇന്തോനേഷ്യ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍. ഓഗസ്റ്റ് 28ന് തായ്‌ലാന്‍ഡും ഹോങ്‌കോങ് ചൈനയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. വനിതാ ഏഷ്യാ കപ്പിന്റെ ആറാം പതിപ്പായ ഈ ടൂര്‍ണമെന്റ് ടി-20 ഫോര്‍മാറ്റിലാണ് നടക്കുക.

ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ പുതിയ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ഭാരതി ഫുല്‍മാലി, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ജി. കമലിനി (വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡ്ഡി, പ്രേമ റാവത്ത്, രാധ യാദവ്, ശ്രീ ചരാണി, രേണുകാ താക്കൂര്‍, നന്ദിനി ശര്‍മ, ക്രാന്തി ഗൗഡ്, പ്രതിക റാവല്‍.

Content Highlight: Jamima Rodrigues Ruled Out From Womens Asia Cup And Asian Games

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ