ജമ്മുകശ്മീര്‍: ഭീകരര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈനിക മേധാവി. ഭീകരര്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറെടുക്കുകയെന്ന് സൈന്യത്തിന്റെ അന്ത്യശാസനം.

ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍ ജീത് സിങ് ഡില്‍സണ്‍ ശ്രീനഗറില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഭീകരര്‍ക്ക് മുന്നറിയിപ്പു നല്‍കിയത്.

“ആയുധമെടുത്ത നിങ്ങളുടെ മക്കളോട് കീഴങ്ങാന്‍ ആവശ്യപ്പെടണമെന്ന് എല്ലാ അമ്മമാരോടും ഞങ്ങള്‍ അപേക്ഷിക്കുകയാണ്. കീഴടങ്ങിയില്ലെങ്കില്‍ കശ്മീരില്‍ തോക്കെടുത്ത എല്ലാവരേയും ഇല്ലാതാക്കും. ” ധില്ലണ്‍ പറഞ്ഞു.

Also read:കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം തയ്യാറാണെന്ന് കോടിയേരി

പുല്‍വാമ ആക്രമത്തില്‍ ജെയ്‌ഷെ മുഹമ്മദിനും ഐ.എസ്.ഐയ്ക്കും പങ്കുണ്ട്. അതില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്നും സൈന്യം സ്ഥിരീകരിച്ചു. പാക്കിസ്ഥാന്‍ സൈന്യവും ഐ.എസ്.ഐയുമാണ് ജെയ്‌ഷെ മുഹമ്മദിനെ നിയന്ത്രിക്കുന്നത്. അവരുടെ പങ്കില്‍ യാതൊരു സംശയവുമില്ലെന്നും ധില്ലണ്‍ പറഞ്ഞു.

ഏറ്റുമുട്ടലുണ്ടാകുന്ന മേഖലകളില്‍ നിന്നും പൗരന്മാര്‍ മാറി നില്‍ക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.

പുല്‍വാമയില്‍ ആക്രമണം നടന്ന് 100 മണിക്കൂറിനുള്ളില്‍ കശ്മീര്‍ താഴ്‌വരയിലെ ജയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.