നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജിനികാന്ത് നായകനായി എത്തിയ ജയിലർ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്.
കേരളത്തിൽ ചിത്രത്തിന്റെ ആദ്യ ഷോ ആറുമണിക്ക് തുടങ്ങിയിരുന്നു. ഇന്ത്യക്ക് പുറത്തും പല കേന്ദ്രങ്ങളിലും പുലർച്ചെ തന്നെ ഷോകൾ നടന്നിരുന്നു.

ഇപ്പോഴിതാ ജയിലർ ആദ്യ ഷോ കണ്ടവരുടെ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്.
ഒന്നാംതരം ചിത്രം തന്നെയാണ് ജയിലർ എന്നാണ് ആദ്യ ഷോ കണ്ടവർ കുറിക്കുന്നത്. നെൽസൺ ദിലീപ്കുമാറിന്റെ മികച്ച തിരിച്ചുവരവായി തന്നെ ജയിലർ മാറിയെന്നും ആദ്യ ഷോ കണ്ടവർ പറയുന്നു.
#Jailer -A Brutal Sambhavam From #Nelson. 🥂 #Rajni Shows His ALAPPARA At Max. Veri Maaxx🔥🔥Lots Of Mental Mass Moments For Fans.
Nelson Handled The Best Cameos For Superstars #Mohanlal & #Shivanna, Followed His Comedy Template Perfectly This Time With Ultra Violence! Comeback🔥— Jaseel Muhammed (@JaseelMhd_GOAT) August 10, 2023
മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ തന്നെ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനവും ആദ്യ ഷോ കണ്ടവർ മികച്ചതെന്ന് തന്നെയാണ് രേഖപെടുത്തുന്നത്.

All Lalettan fans will have their money’s worth just for that climax sequence..
Experience it in real 🔥🔥🔥#Jailer
— ForumKeralam (@Forumkeralam2) August 10, 2023
Finally Rajni – Has been presented the best post Petta. Nelson has done exactly what was expected from in presenting the Superstar. The man still has the aura and persona to pull off things with roles that suits what’s best for him#Jailer pic.twitter.com/SlkzJK8s6G
— ForumKeralam (@Forumkeralam2) August 10, 2023
അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീതം സിനിമക്ക് പുത്തൻ അനുഭവം തിയേറ്ററിൽ നൽകുന്നുവെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
ഫൈറ്റ് രംഗങ്ങൾ ഉൾപ്പെടെയുള്ളവക്കും കയ്യടിക്കുന്നവർ ഏറെയാണ്. നെൽസൺ ദിലീപ്കുമാറിന്റെ മുൻ ചിത്രമയ ബീസ്റ്റിന് നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. ബീസ്റ്റിന് ശേഷമുള്ള ചിത്രമെന്ന നിലയിൽ ജയിലറിന് ലഭിക്കുന്ന അഭിപ്രായങ്ങൾ സിനിമാപ്രേമികൾ ഉറ്റുനോക്കിയിരുന്നതാണ്.
#NelsonDilipkumar knows how to present a superstar from other industry
Complete Actor @Mohanlal As Mathew In #Jailer 🥵🔥
Entry , Climax Pure Thook 🔥🔥
Pakka Treat For #L Fans pic.twitter.com/m8hvAULAls
— Southwood (@Southwoodoffl) August 10, 2023
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രമ്യ കൃഷ്ണൻ, വിനായകൻ, ശിവരാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ, വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം.
Content Highlight: Jailer Movie First show Response
