2026ലെ ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ സൂപ്പര്‍ ബൗളര്‍ ലോക്കി ഫെര്‍ഗൂസണിന് തുടക്ക മത്സരങ്ങള്‍ നഷ്ടപ്പെടുന്നത് ടീമിന് വെല്ലുവിളിയാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഫെര്‍ഗൂസണ്‍ ടീമില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും താരം ഹിറ്റ്-ദി-ഡെക്ക് ഫാസ്റ്റ് ബൗളറാണെന്നും പത്താന്‍ പറഞ്ഞു. മറ്റ് ബൗളര്‍മാരുണ്ടെങ്കിലും ഫെര്‍ഗൂസണിന്റെ റോള്‍ മറ്റാര്‍ക്കും ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് മുന്‍ താരം കൂട്ടിച്ചോര്‍ത്തു.
‘പ്രധാന കാര്യം, തുടക്കത്തില്‍ ലഭ്യമല്ലാത്ത ഫെര്‍ഗൂസണ്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നതാണ്, കാരണം അദ്ദേഹം ഒരു ‘ഹിറ്റ്-ദി-ഡെക്ക്’ ഫാസ്റ്റ് ബൗളറാണ്. ആ റോള്‍ മറ്റാര്‍ക്കും പൂര്‍ണമായി ഏറ്റെടുക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് അസ്മത്തുല്ല ഒമര്‍സായി, മാര്‍ക്കോ യാന്‍സന്‍, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ് എന്നിവരുണ്ടാകും.
എന്നാല്‍ ഫെര്‍ഗൂസണിന്റെ വേഗതയും ഈ ടീമില്‍ അദ്ദേഹം വഹിക്കുന്ന പങ്കും നഷ്ടപ്പെടും. അതിനാല്‍ തുടക്കത്തില്‍ ടീം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പഞ്ചാബിന് ഒരു വെല്ലുവിളിയായിരിക്കും,’ ഇര്‍ഫാന്‍ പത്താന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം തന്റെ പുതുതായി ജനിച്ച കുഞ്ഞിനോടൊപ്പം സമയം ചെലവഴിക്കാനാണ് ലോക്കി ഫെര്‍ഗൂസണ്‍ ഐ.പി.എല്ലിന്റെ തുടക്ക മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2026ലെ ഐ.പി.എല്ലിനോട് മുന്നോടിയായി രണ്ട് കോടി രൂപയ്ക്ക് ഫെര്‍ഗൂസണെ പഞ്ചാബ് നില നിര്‍ത്തുകയായിരുന്നു. സീസണില്‍ താരം പെട്ടന്ന് തന്നെ പഞ്ചാബ് ക്യാമ്പില്‍ ചേരുമെന്നാണ് ഫ്രാഞ്ചൈസി പ്രതീക്ഷിക്കുന്നത്.
ഐ.പി.എല്ലില്‍ ഇതുവരെ 49 മത്സരങ്ങള്‍ കളിച്ച താരം 51 വിക്കറ്റുകളാണ് വീഴ്ത്തിയത്. 2025ല്‍ താരം നാല് മത്സരങ്ങളില്‍ നിന്ന് 68 പന്തുകള്‍ എറിഞ്ഞ താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. സീസണില്‍ പരിക്ക് പറ്റിയതിനാല്‍ താരത്തിന് മറ്റ് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
Content Highlight: Irfan Pathan Talking About Lockie Ferguson