ഐ.പി.എല്ലിലെ ഏറ്റവും കമികച്ച ളിക്കാരിലൊരാളാണ് അദ്ദേഹം: ഇര്‍ഫാന്‍ പത്താന്‍
Cricket
ഐ.പി.എല്ലിലെ ഏറ്റവും കമികച്ച ളിക്കാരിലൊരാളാണ് അദ്ദേഹം: ഇര്‍ഫാന്‍ പത്താന്‍
ശ്രീരാഗ് പാറക്കല്‍
Friday, 27th March 2026, 12:09 pm

ഐ.പി.എല്ലിലെ എല്ലാ സീസണിലും റണ്‍സ് നേടുന്ന മികച്ച താരമാണ് കെ.എല്‍. രാഹുലെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ഇര്‍ഫാന്‍ പത്താന്‍. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കുമെങ്കിലും മത്സരം വിജയിച്ചാല്‍ അത്തരം ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ലെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

‘അധിക സീസണിലും 500 റണ്‍സ് നേടുന്ന മികച്ച കളിക്കാരനാണ് കെ.എല്‍. രാഹുല്‍. അദ്ദേഹം എപ്പോഴും റണ്‍സ് നേടും. സ്ഥിരമായി മികച്ച തുടക്കങ്ങള്‍ നല്‍കാന്‍ കഴിവുള്ള താരമാണ് രാഹുല്‍. ഈ ലീഗിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് അദ്ദേഹം എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് നമ്മള്‍ ചിലപ്പോള്‍ സംസാരിക്കാറുണ്ട്, പക്ഷേ മത്സരം ജയിച്ചാല്‍, അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ല,’ ഇര്‍ഫാന്‍ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.കെ എൽ രാഹുൽ

കഴിഞ്ഞ രണ്ട് സീസണിലും രാഹുല്‍ 500 റണ്‍സ് കടന്നിട്ടുണ്ട്. 2023ലെ സീസണില്‍ മാത്രമാണ് താരം 274 റണ്‍സില്‍ ഒതുങ്ങിപ്പോയത്. 2018 മുതല്‍ 2023 വരെയുള്ള സീസണില്‍ രാഹുല്‍ തുടര്‍ച്ചയായി 500+ റണ്‍സ് റണ്‍സ് നേടിയിട്ടുണ്ട്.

ഐ.പി.എല്‍ ചരിത്രത്തില്‍ 150 മത്സരത്തില്‍ നിന്ന് 5242 റണ്‍സാണ് താരം സ്വന്തമാക്കിയത്. 132* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരത്തിനുണ്ട്. 45.58 എന്ന ആവറേജിലും 135.98 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് രാഹുല്‍ ബാറ്റ് വീശിയത്. അഞ്ച് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്. നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് ദല്‍ഹിയിലേക്ക് കൂടുമാറ്റം നടത്തിയ താരത്തില്‍ നിന്ന് ഈ സീസണില്‍ മികച്ച പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഐ.പി.എല്ലിന്റെ 19ാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഡിഫന്റിങ് ചാമ്പ്യന്‍മാരായ ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് കളത്തില്‍ ഇറങ്ങുന്നത്.

 

Content Highlight: Irfan Pathan Praises Delhi Capitals Player KL Rahul

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ