ഇതുപോലൊരു ക്യാപ്റ്റനും ടീമും ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി; രാജസ്ഥാന് വമ്പന്‍ വെല്ലുവിളി!
Cricket
ഇതുപോലൊരു ക്യാപ്റ്റനും ടീമും ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി; രാജസ്ഥാന് വമ്പന്‍ വെല്ലുവിളി!
ശ്രീരാഗ് പാറക്കല്‍
Tuesday, 28th April 2026, 5:13 pm

ഐ.പി.എല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ പി.സി.എ ന്യൂ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് വിജയമാണ് പഞ്ചാബ് രേഖപ്പെടുത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ സീസണില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് പഞ്ചാബിന്റെ കുതിപ്പ്.

മാത്രമല്ല ഒരു ഐ.പി.എല്‍ സീസണിലെ ആദ്യ ഏഴ് മത്സരത്തില്‍ തോല്‍വിയറിയാത്ത ഏക ടീമാണ് പഞ്ചാബ്. ശ്രേയസ് അയ്യര്‍ എന്ന ‘ഇതിഹാസ’ ക്യാപ്റ്റന്റെ കീഴില്‍ പഞ്ചാബ് ഇന്ന് കളത്തിലിറങ്ങുമ്പോള്‍ രാജസ്ഥാന് വലിയ വെല്ലുവിളി തന്നെയാണ് നേരിടേണ്ടി വരിക.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ ജ്വലിക്കുന്ന പഞ്ചാബിനെ രാജസ്ഥാന്‍ കുറച്ചധികം ഭയപ്പെടേണ്ടി വരും. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയുടെയും യശസ്വി ജെയ്‌സ്വാളിന്റെയും പ്രകടനത്തെ ആശ്രയിച്ച് സ്‌കോര്‍ ഉയര്‍ത്തുന്ന രാജസ്ഥാന്‍ പഞ്ചാബ് ബൗളര്‍മാരെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.
കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ് ഹൈദരാബാദിനെതിരായ തോല്‍വിയില്‍ നിന്ന് കരകയറാനായി സിംഹങ്ങളുടെ മടയിലേക്കാണ് രാജസ്ഥാന്‍ വന്നുകേറിയത്.ശ്രേയസ് അയ്യര്‍

നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും മൂന്ന് തോല്‍വിയും രാജസ്ഥാനുണ്ടെങ്കിലും റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സി ക്യാപ്റ്റന്‍സി ചിലപ്പോഴെങ്കിലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല ബാറ്റിങ്ങില്‍ ടീമിന് വേണ്ടി കാര്യമായ ഒരു സംഭാവനയും താരത്തിന് നല്‍കാന്‍ സാധിച്ചിട്ടില്ല. മധ്യനിരയിലിറങ്ങുന്ന വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറുടെ കാര്യവും ഇങ്ങനെ തന്നെ.

അതുകൊണ്ടുതന്നെ കരുത്തരായ പഞ്ചാബിനെ നേരിടുമ്പോള്‍ വലിയ വെല്ലുവിളികള്‍ തന്നെയാണ് രാജസ്ഥാന്റെ മുന്നിലുള്ളതെന്ന് പറയുന്നതില്‍ തെറ്റില്ല. വെല്ലുവിളികളെ മറികടന്ന് പഞ്ചാബിന്റെ കോട്ട പിങ്ക് ആര്‍മി തകര്‍ത്തെറിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അയ്യരുടെയും സംഘത്തിന്റെയും അണ്‍പ്രഡിക്റ്റബിള്‍ മൂവ്‌സ് കാല്‍ക്കുലേറ്റ് ചെയ്യാന്‍ രാജസ്ഥാന് സാധിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.

Content Highlight: IPL: Panjab Kings VS Rajasthan Royals Match

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ