2026 ഐ.പി.എല്ലില്‍ ഒരിക്കല്‍ കൂടി സൂപ്പര്‍ താരം വിരാട് കോഹ്‌ലി നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ താരത്തിന് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.
2026 ഐ.പി.എല്ലില്‍ ഒരിക്കല്‍ കൂടി സൂപ്പര്‍ താരം വിരാട് കോഹ്‌ലി നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ താരത്തിന് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയും കോഹ്‌ലി പൂജ്യത്തിന് പുറത്തായിരുന്നു. അന്ന് രണ്ടാം പന്തിലായിരുന്നു താരം പവലിയനിലേക്ക് തിരികെ നടന്നത്. എന്നാല്‍, മുംബൈക്കെതിരെ നേരിട്ട ആദ്യ പന്തില്‍ ആര്‍.സി.ബി ബാറ്റര്‍ കൂടാരം കയറുകയായിരുന്നു.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com
ദീപക് ചഹര്‍ എറിഞ്ഞ പന്തില്‍ മിഡ് ഓഫിലുണ്ടായിരുന്ന രാജ് ബാവയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു വിരാടിന്റെ മടക്കം. ഇതോടെ ഒരു നാണക്കേട് കൂടി താരം ചൂടി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്കാവുന്ന മൂന്നാമത്തെ താരമെന്ന അനാവശ്യ നേട്ടമാണ് മുന്‍ ആര്‍.സി.ബി നായകന്‍ സ്വന്തം പേരിലാക്കിയത്.
ഈ ‘നേട്ട’ത്തില്‍ കോഹ്‌ലി മറ്റ് രണ്ട് താരങ്ങള്‍ക്കൊപ്പമാണ് പങ്കിടുന്നത്. ഇഷാന്‍ കിഷനും സുനില്‍ നരെയ്നുമാണ് ഈ ലിസ്റ്റില്‍ ഒപ്പമുള്ളത്. മൂവരും എട്ട് തവണയാണ് ഐ..പി.എല്ലില്‍ ഗോള്‍ഡന്‍ ഡക്കായത്.
റാഷിദ് ഖാന്‍ – 12
ഗ്ലെന്‍ മാക്‌സ് വെല്‍ – 10
വിരാട് കോഹ്‌ലി – 8
ഇഷാന്‍ കിഷന്‍ – 8
സുനില്‍ നരെയ്ന്‍ – 8
മത്സരത്തില്‍ വിരാട് തിളങ്ങിയില്ലെങ്കിലും ആര്‍.സി.ബി മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തില്‍ ബെംഗളൂരു രണ്ട് വിക്കറ്റിനാണ് വിജയിച്ചത്. അതോടെ ടീം പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുകയും ചെയ്തു.

വിരാട് കോഹ്‌ലി.
അതേസമയം, കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും സീസണില്‍ കോഹ്‌ലി തകര്‍പ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം താരം 379 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: IPL 2026: Virat Kohli rise to third in most golden ducks in IPL