അടിച്ച് കയറി ജെയ്സ്വാള്‍; വിരാട് വാഴുന്ന ലിസ്റ്റില്‍ രണ്ടാമന്‍!
Cricket
അടിച്ച് കയറി ജെയ്സ്വാള്‍; വിരാട് വാഴുന്ന ലിസ്റ്റില്‍ രണ്ടാമന്‍!
ഫസീഹ പി.സി.
Saturday, 4th April 2026, 9:01 pm

2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാന്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 41 ധ്രുവ് ജുറെലും ആറ് പന്തില്‍ 14 റണ്‍സ് സ്‌കോര്‍ ചെയ്ത ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. 36 പന്തില്‍ 55 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് സിക്സും ആറ് ഫോറുമാണ് ഇടം കൈയ്യന്‍ ബാറ്ററുടെ ബാറ്റില്‍ നിന്ന് പിറന്നത്.

യശ്വസി ജെയ്‌സ്വാൾ. Photo: IndianPremierLeague/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ജെയ്സ്വാള്‍ സ്വന്തമാക്കി. കഴിഞ്ഞ സീസണ്‍ മുതല്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് രാജസ്ഥാന്‍ ഓപ്പണര്‍ തന്റെ പേരില്‍ കുറിച്ചത്. 2025 സീസണ്‍ മുതല്‍ താരം ഏഴ് തവണയാണ് ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി നേടിയത്.

ജെയ്സ്വാള്‍ മറ്റ് മൂന്ന് താരങ്ങളൊപ്പമാണ് ഈ നേട്ടം പങ്കിടുന്നത്. മിച്ചല്‍ മാര്‍ഷ്, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍ എന്നിവരും രണ്ടാം സ്ഥാനത്തുണ്ട്. എല്ലാവരും കഴിഞ്ഞ സീസണ്‍ മുതല്‍ ഏഴ് അര്‍ധ സെഞ്ച്വറികള്‍ അടിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ വിരാട് കോഹ്ലിയാണ് ഒന്നാമത്. താരം 2025 മുതല്‍ ഒമ്പത് തവണ 50+ സ്‌കോര്‍ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, മത്സരത്തില്‍ രാജസ്ഥാന് ജെയ്സ്വാളിന് പുറമെ വൈഭവ് സൂര്യവംശിയുടെയും റിയാന്‍ പരാഗിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. സൂര്യവംശി 18 പന്തില്‍ 31 റണ്‍സും പരാഗ് നാല് പന്തില്‍ എട്ട് റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശ്വസി ജെയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നന്ദ്രേ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

കുമാര്‍ കുശാഗ്ര, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ്, രാഹുല്‍ തേവാദിയ, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, അശോക് ശര്‍മ, കാഗിസോ റബാദ, പ്രസിദ്ധ് കൃഷ്ണ.

 

Content Highlight: IPL 2026: RR vs GT: Yashasvi Jaiswal became joint second batter to score most 50+ score scores since last IPL 2025

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി