ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്സ് തോല്‍വി വഴങ്ങിയിരുന്നു. സ്വന്തം തട്ടകമായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് തോല്‍വി.
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്സ് തോല്‍വി വഴങ്ങിയിരുന്നു. സ്വന്തം തട്ടകമായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് തോല്‍വി.
പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി ഒരു ഓവര്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങി.

ശ്രേയസ് അയ്യർ. Photo: Tanuj/x.com
ഇതോടെ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ഒരു അനാവശ്യ നേട്ടവും തന്റെ പേരില്‍ കുറിച്ചു. 200+ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങിയ ക്യാപ്റ്റന്മാരുടെ ലിസ്റ്റില്‍ ഒന്നാമതെത്തി. 19 മത്സരങ്ങളില്‍ ആറ് തവണയാണ് താരം 200 റണ്‍സിന് മുകളില്‍ പ്രതിരോധിക്കുമ്പോള്‍ പരാജയപ്പെട്ടത്.
ഈ ‘നേട്ട’ത്തില്‍ ലഖ്നൗ നായകന്‍ റിഷബ് പന്തിനെ മറികടന്നാണ് ശ്രേയസിന്റെ കുതിപ്പ്. താരം 15 മത്സരങ്ങളില്‍ അഞ്ച് തവണയാണ് 200+ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ മുട്ടുമടക്കിയത്.
(താരം – മത്സരങ്ങള്‍ – തോല്‍വികള്‍ എന്നീ ക്രമത്തില്‍)
ശ്രേയസ് അയ്യര്‍ – 19 – 6
റിഷബ് പന്ത് – 15 – 5
ശുഭ്മന്‍ ഗില്‍ – 9 – 4
അക്‌സര്‍ പട്ടേല്‍ – 3 – 3
ഫാഫ് ഡു പ്ലെസി – 7 – 3
ഹര്‍ദിക് പാണ്ഡ്യ – 12 – 3
എം.എസ്. ധോണി – 21 – 3
Arya not entertained? 💪 pic.twitter.com/uo2j9jeFML
— Punjab Kings (@PunjabKingsIPL) May 11, 2026
പഞ്ചാബ് നിരയില്‍ ശ്രേയസ് 36 പന്തില്‍ പുറത്താവാതെ 59 റണ്‍സും പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സുമെടുത്തു. 27 പന്തില്‍ 38 റണ്‍സുമായി കൂപ്പര്‍ കനോലിയും എട്ട് പന്തില്‍ 21 റണ്‍സുമായി സൂര്യാന്‍ഷ് ഷെഡ്‌ജെയും നേടി. ബൗളിങ്ങില്‍ അര്‍ഷദീപ് സിങ്, യാഷ് താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ബെന്‍ ഡ്വാര്‍ഷുയിസ്, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ദല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 30 പന്തില്‍ എട്ട് 56 റണ്‍സെടുത്തെങ്കില്‍ ഡേവിഡ് മില്ലര്‍ 28 പന്തില്‍ 51 റണ്‍സ് നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അശുതോഷ് ശര്‍മയും (പത്ത് പന്തില്‍ 24) മാധവ് തിവാരിയും (എട്ട് പന്തില്‍ 18) തിളങ്ങി. ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മാധവ് തിവാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുകേഷ് കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: IPL 2026: PBKS vs DC: Shreyas Iyer top the list of most losses while defanding 200+ runs as captain