മത്സരത്തില്‍ ലഖ്നൗ പേസര്‍ മൊഹ്സിന്‍ ഖാനാണ് കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞത്. ആദ്യ ഓവര്‍ തന്നെ മെയ്ഡൻ വിക്കറ്റ് ഓവര്‍ എറിഞ്ഞ് തുടങ്ങിയ താരം അഞ്ച് വിക്കറ്റുകളാണ് നേടിയത്. നാല് ഓവറില്‍ വെറും 23 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.
മൊഹ്‌സിൻ ഖാൻ. Photo: iplt20.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും മൊഹ്സിന്‍ ഖാന്‍ സ്വന്തമാക്കി. കൊല്‍ക്കത്തക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ബൗളര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സ് താരം യുസ്വേന്ദ്ര ചാഹലിനെ മറികടന്നാണ് താരത്തിന്റെ നേട്ടം. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് ജസ്പ്രീത് ബുംറയാണ്.
കൊല്‍ക്കത്തക്കായി റിങ്കു സിങ് മാത്രമാണ് തിളങ്ങിയത്. താരം 51 പന്തില്‍ 83 റണ്‍സെടുത്താണ് മടങ്ങിയത്. 21 പന്തില്‍ 34 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും മികവ് പുലര്‍ത്തി.
Content Highlight: IPL 2026: LSG vs KKR: Mohsin Khan registered second best bowling figure against KKR