മത്സരത്തില്‍ 21 പന്തില്‍ 46 റണ്‍സെടുത്ത് വൈഭവ് മടങ്ങിയിട്ടുണ്ട്. 219. 05 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
വൈഭവ് സൂര്യവംശി. Photo: iplt20.com
ഇതോടെയാണ് വൈഭവ് ഈ നേട്ടം കൈപിടിയിലൊതുക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം. 2024 ഐ.പി.എല്ലില്‍ അഭിഷേക് 42 സിക്‌സുകള്‍ നേടിയിരുന്നു. ഇതാണ് ഇപ്പോള്‍ വൈഭവ് പഴങ്കഥയാക്കിയത്.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിക്കുന്ന ഇന്ത്യന്‍ താരം
(താരം – ടീം – വര്‍ഷം – സിക്സറുകള്‍ എന്നീ ക്രമത്തില്‍)
വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – 2026 – 43
അഭിഷേക് ശര്‍മ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2024 – 42