ഐ.പി.എല്‍ 2026നുള്ള കമന്ററി പാനല്‍ പുറത്തുവിട്ടു. 12 ഭാഷകളിലായി മുന്‍ താരങ്ങളടക്കമുള്ളവര്‍ കളി പറയാനെത്തും. ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്റെ കമന്റേറ്ററായുള്ള അരങ്ങേറ്റത്തിന് കൂടിയാണ് ഈ ഐ.പി.എല്‍ സാക്ഷ്യം വഹിക്കുന്നത്.

ഇതിന് പുറമെ വെറ്ററന്‍മാരായ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, സൗത്ത് ആഫ്രിക്കന്‍ ഇതിഹാസവും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഹോള്‍ ഓഫ് ഫെയ്മറുമായ എ.ബി. ഡി വില്ലിയേഴ്‌സ് അടക്കമുള്ളവര്‍ വാക്കുകളിലൂടെ കളിയുടെ ആവേശം ആരാധകര്‍ക്ക് പകര്‍ന്നുനല്‍കും.