ഐ.പി.എല്‍ 2025ന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 24, 25 തിയ്യതികളില്‍ ജിദ്ദയിലാണ് മെഗാ താരലേലം അരങ്ങേറുന്നത്. ആകെയുള്ള 204 സ്ലോട്ടുകളിലേക്കായി 574 താരങ്ങളാണ് ലേലത്തിന്റെ ഭാഗമാകുന്നത്.
മെഗാ താരലേലത്തിന് മുന്നോടിയായി സാധ്യമായ ആറ് താരങ്ങളെയും രാജസ്ഥാന്‍ റോയസ് നിലനിര്‍ത്തിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണൊപ്പം യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവരെയും നിലനിര്‍ത്തി. അണ്‍ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മയെ നിലനിര്‍ത്തിയ രാജസ്ഥാന്‍ വിദേശ താരമായി ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും വിടാതെ ഒപ്പം കൂട്ടി.
