വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറി അവിശ്വസനീയമാണെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ ടീം പേസർ പ്രസിദ്ധ് കൃഷ്ണ.
ഇന്ത്യൻ ടീമിലെ യുവതാരങ്ങൾ കോഹ്‌ലിയെ കണ്ടാണ് വളർന്നതെന്നും, അത്തരമൊരു മികച്ച ബാറ്റിങ് പ്രകടനം കാണുന്നത് ആവേശകരമായ അനുഭവമാണെന്നും പ്രസിദ്ധ് കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിനുശേഷം സംസാരിക്കുകയിരുന്നു താരം.

വിരാട് കോഹ്‌ലി
‘സത്യത്തിൽ വിശ്വസിക്കാൻ പോലും പറ്റാത്ത ഒരു അനുഭവമായിരുന്നു അത്. പുറത്ത് ഇരിക്കുമ്പോൾ ‘ഇദ്ദേഹത്തിന് ഇനി എവിടെയാ പന്തെറിയുക’ എന്നാണ് ഞങ്ങൾ ചിന്തിച്ചിരുന്നത്! പന്ത് അത്രയും അടിപൊളിയായിട്ടാണ് പുള്ളി കണക്റ്റ് ചെയ്തുകൊണ്ടിരുന്നത്. ഞങ്ങൾ എല്ലാവരും വിരാട് കോഹ്‌ലിയുടെ കളി കണ്ടു വളർന്നവരാണ്. ഇന്ന് അദ്ദേഹം കളിച്ച ആ പ്രകടനം നേരിട്ട് കാണാൻ പറ്റി എന്നത് വലിയൊരു സംഭവമാണ്. ഞങ്ങളെല്ലാവരും ഭയങ്കര എക്സൈറ്റഡായിരുന്നു,’ പ്രസിദ്ധ് പറഞ്ഞു.
ഇന്നലെ (ഞായറാഴ്‌ച) തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെ മെൻ ഇൻ ബ്ലൂ എട്ട് വിക്കറ്റിന് പരാചയപെടുത്തി. മത്സരത്തിൽ 88 പന്തിൽ നിന്ന് 139 റൺസ് നേടി പുറത്താകാതെ കോഹ്‌ലി പിച്ചിൽ നിലയുറപ്പിച്ചു .108 പന്തിൽ 110 റൺസ് നേടി ശുഭ്‌മൻ ഗില്ലും വമ്പൻ പ്രകടനം അഴിച്ചുവിടുകയായിരുന്നു.
296 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.4 ഓവറിൽ വിജയം നേടി. കോഹ്‌ലി 10 ഫോറുകളും ഒമ്പത് സിക്‌സറുകളും പറത്തി.
ഇതോടെ ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി കോഹ്‌ലി മാറുകയായിരുന്നു. സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. സച്ചിൻ 377 ഇന്നിങ്‌സുകൾ കൊണ്ട് ഈ നാഴികക്കല്ല് പിന്നിട്ടപ്പോൾ 303-ാം ഇന്നിങ്‌സിൽ കോഹ്‌ലി കൊണ്ട് ആ നേട്ടത്തിലെത്തി.
പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ മൂന്നിന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
Content Highlights : Indian team pacer Prasidh Krishna openly stated that the century scored by Virat Kohli in the first ODI match against the West Indies was incredible
