ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും കാര്‍കീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ മെഡിക്കല്‍ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ ആണ് കൊല്ലപ്പെട്ടത്.
ഉക്രൈന് നഗരമായ കാര്‍കീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. വിദേശകാര്യ വക്താവ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
താമസസ്ഥലത്ത് നിന്നും പുറത്തിറങ്ങിയ സമയത്ത് നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഉക്രൈനിലെ വിദ്യാര്‍ത്ഥി സംഘടനകളുമായി ബന്ധപ്പെടുമ്പോള്‍ അറിയാന്‍ കഴിയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള സ്ഥിരീകരണവും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
With profound sorrow we confirm that an Indian student lost his life in shelling in Kharkiv this morning. The Ministry is in touch with his family.
We convey our deepest condolences to the family.
— Arindam Bagchi (@MEAIndia) March 1, 2022
വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തുന്നുണ്ട് എന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.
Content Highlight: Indian student died in Ukraine
