സെന്റര്‍ ഓഫ് എക്‌സലന്‍സ് (സി.ഒ.ഇ) തലവന്‍ വി.വി.എസ് ലക്ഷ്മണിനെ ടീം സെലക്ഷന്‍ യോഗങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ബി.സി.സി.ഐയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്.
ഈ നീക്കം അപെക്‌സ് ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പ്രവൃത്തിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സിതാന്‍ഷു കോട്ടക്
ഒക്ടോബര്‍ ഒമ്പതിന് റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ തലവനായ വി.വി.എസ്. ലക്ഷ്മണിനെ ടീം സെലക്ഷന്‍ യോഗങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ബി.സി.സി.ഐയുടെ തീരുമാനം കൃത്യമായ ലക്ഷ്യത്തോടെയുള്ള ഒന്നാണ്,’ അദ്ദേഹം പറഞ്ഞു.

വി.വി.എസ്. ലക്ഷ്മൺ
‘ഞാന്‍ ലക്ഷ്മണിനൊപ്പം സെന്റര്‍ ഓഫ് എക്സലന്‍സില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം കാര്യങ്ങളില്‍ വളരെ കൃത്യത പുലര്‍ത്തുന്ന വ്യക്തിയാണ്.
ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍, ഇന്ത്യന്‍ ടീമിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അത് നിറവേറ്റുക എന്നതാണ് നമ്മുടെ ആദ്യത്തെ ഉത്തരവാദിത്തമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അത്രത്തോളം പ്രതിബദ്ധതയുള്ള വ്യക്തിയാണ് അദ്ദേഹം.
അതുകൊണ്ട്, ഏത് ചുമതല വഹിച്ചാലും ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും മികച്ചത് എന്താണെന്ന് ചിന്തിച്ചായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുകയെന്ന് എനിക്ക് ഉറപ്പുണ്ട്,’ കോട്ടക് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെയും ഇന്ത്യ എ ടീമിനെയും തെരഞ്ഞെടുക്കുന്ന യോഗത്തില്‍ ലക്ഷ്മണ്‍ പങ്കെടുത്തത് ആരാധകര്‍ക്കിടയില്‍ വലിയ കൗതുകമുണ്ടാക്കിയിരുന്നു.

വി.വി.എസ്. ലക്ഷ്മൺ
തുടര്‍ന്ന് സെലക്ടര്‍മാരും സെന്റര്‍ ഓഫ് എക്‌സലന്‍സും തമ്മില്‍ തെറ്റായ ആശയവിനിമയം ഉണ്ടാകാതിരിക്കാന്‍ ലക്ഷ്മണ്‍ ഇനി മുതല്‍ എല്ലാ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സെലക്ടര്‍മാരും കോച്ചിങ് സ്റ്റാഫും പ്ലെയര്‍ ഡെവലപ്മെന്റ് അക്കാദമിയും തമ്മില്‍ മികച്ച ആശയവിനിമയം ഉറപ്പാക്കാനും, ഭാവിയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ കെട്ടിപ്പടുക്കുന്നതില്‍ ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ലക്ഷ്മണന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Indian batting coach Sitanshu Kotak has supported the BCCI’s decision to include V.V.S. Laxman in team selection meetings.
