ചെന്നൈ: ഈ മാസം ആദ്യം ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രെയിന്‍ വീണ് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് സംവിധായകന്‍ ശങ്കര്‍. ഒരു സഹായവും അവരുടെ ജീവന് പകരമാവില്ലെന്നും ശങ്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്നിരുന്നാലും, ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം മരണമടഞ്ഞവരുടെ കുടുംബത്തിന് നല്‍കും. അവര്‍ക്ക് ചിലപ്പോഴൊരു ചെറിയ സഹായമായേക്കും’, ശങ്കര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ ശങ്കറിന്റെ അടുത്ത സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ, ആര്‍ട്ട് അസിസ്റ്റന്റ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു എന്നിവരാണ് അപകടത്തില്‍ മരിച്ചത്.