എഡ്ജ്ബാസ്റ്റണ്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ ഇന്നിംഗ്‌സ്.

ഓപ്പണര്‍മാരായ രാഹുലും രോഹിതും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചെതെങ്കിലും മധ്യനിരയ്ക്ക് കാര്യമായി പിടിച്ചു നില്‍ക്കാനായില്ല. ഇതാണ് 350 കടക്കേണ്ട സ്‌കോര്‍ 315ല്‍ ഒതുങ്ങിയത്.

ഒന്നാം വിക്കറ്റില്‍ 180 റണ്‍സാണ് രോഹിതും രാഹുലും നേടിയത്. 104 റണ്‍സാണ് രോഹിത് നേടിയത്. രാഹുല്‍ 77 റണ്‍സെടുത്തു.

 

അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുര്‍ റഹ്മാനാണ് മത്സരം ഇന്ത്യയില്‍ നിന്നും തിരിച്ചു പിടിച്ചത്. മുസ്തഫിസുര്‍ അഞ്ചു വിക്കറ്റ് നേടി. കോഹ്‌ലിയെയും (26) പാണ്ഡ്യയെയും (0) ഒരേ ഓവറില്‍ മടക്കിയ മുസ്തഫിസുര്‍ പിന്നീട് ധോണിയെയും (35) ദിനേശ് കാര്‍ത്തിക്കിനെയും (8) ഷമിയെയും (1) അവസാന ഓവറുകളില്‍ പിടിച്ചു.