azharbiopic
മുംബൈ: മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ് അസ്ഹറുദ്ദീന്റെ വേഷമിടുന്നത്. അസ്ഹറിനെ ഏറെ നാളായി അടുത്തറിയുന്ന സംവിധായകന്‍ ടോണി ഡിസൂസയാണ് സിനിമയൊരുക്കുന്നത്. 2004 വരെ താന്‍ ക്രിക്കറ്റിന്റെ കടുത്ത ആരാധകനായിരുന്നുവെന്നും അസ്ഹറിന്റെ വിരമിക്കലോട് കൂടെ തന്റെ ക്രിക്കറ്റിലെ താത്പര്യം നഷ്ടപെട്ടുവെന്നും ടോണി പറയുന്നു.

ഏറെ വെല്ലു വിളികള്‍ നിറഞ്ഞതായിരിക്കും ഇമ്രാനെ സംബന്ധിച്ചെടുത്തോളം പുതിയ റോള്‍. ഒരേ സമയം പതിനേഴുകാരനായ അസ്ഹറിന്റെയും 51 വയസുള്ള അസ്ഹറിന്റെയും വേഷങ്ങളാണ് അദ്ദേഹത്തിന് അണിയേണ്ടി വരിക. സിനിമയില്‍ മുഖ്യമായും അസ്ഹറിന്റെ കളിജീവിത മായിരിക്കും ചിത്രീകരിക്കപെടുക.

ഇതാദ്യമായാണ് ഇമ്രാന്‍ ഒരു യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി വേഷമിടുന്നത്. രണ്ടര മണിക്കൂറിനുള്ളില്‍ അസ്ഹറിന്റെ ജീവിതത്തെ വരച്ച് കാണിക്കുക വളരെ ദുഷ്‌ക്കരമായ ജോലിയാണെന്നാണ് ഇമ്രാന്‍ ഹാഷ്മി പറഞ്ഞിരിക്കുന്നത്.