ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കെതിരെ നിലപാടെടുക്കുന്നവര്‍ അത്തരം തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവര്‍ അതേ പ്രക്രിയയില്‍ തന്നെ മത്സരിക്കുന്നതെന്ത് കൊണ്ടാണെന്ന് ദീപ്‌കെ ചോദിച്ചു.
ഇത്തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാവുന്നത് അതിന് നിയമ സാധുത നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടതാണെന്ന് പറയുകയും അതേസമയം തന്നെ മത്സരിക്കുകയും ചെയ്യുന്നത് പരസ്പര വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്നത് രാഷ്ട്രീയ നിലനില്‍പ്പ് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു. വോട്ട് മോഷണവും പാര്‍ട്ടി പിളര്‍പ്പുകളും കൂറുമാറ്റവും നടക്കുന്ന സാഹചര്യത്തില്‍ എന്ത് രാഷ്ട്രീയ നിലനില്‍പ്പിനെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതിപക്ഷം സ്ഥിരത പാലിക്കണമെന്നും ഏത് സംസ്ഥാനത്താണ് നടക്കുന്നതെന്നോ ഏത് പാര്‍ട്ടിയെയാണ് ബാധിക്കുന്നതെന്നോ നോക്കി നിലപാട് മാറ്റരുതെന്നും ദീപ്‌കെ പറഞ്ഞു.
രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും താത്പര്യങ്ങള്‍ക്ക് രാഷ്ട്രീയ നിലനില്‍പ്പിനേക്കാള്‍ മുന്‍ഗണന നല്‍കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നുവെന്ന് വിശ്വസിക്കുന്നുവെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.
Content Highlight: If the opposition believes the election was rigged, they should stop contesting: Deepke
