[]”ഇടം സാംസ്‌കാരികവേദി” യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3 വ്യാഴാഴ്ച്ച വൈകിട്ട് 6:30ന് റിയാദ് ബത്ത ഷിഫ ജസീറ ഓഡിറ്റോറിയത്തില്‍ വച്ച് എം എന്‍ വിജയന്‍ (വിജയന്‍ മാഷ് )അനുസ്മരണം സംഘടിപ്പിക്കുന്നു.

അതിജീവനത്തിന് വേണ്ടി മനുഷ്യര്‍ നടത്തുന്ന സമരങ്ങള്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ എം.എന്‍ വിജയന്‍ അനുസ്മരണം. എന്‍ഡോസള്‍ഫാന്‍, കാതികൂടം, പ്ലാച്ചിമട, കൂടംകുളം തുടങ്ങി മനുഷ്യന്റെ അതിജീവനവുമായി ബന്ധപ്പെട്ട സമരരംഗങ്ങളില്‍ നിന്ന് പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ ചിത്രങ്ങളും കൂടംകുളത്തെ ആണവ വിരുദ്ധ സമരത്തെ സംബന്ധിച്ച് മനില സി മോഹന്‍ ചെയ്ത ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കുന്നു.

2013 ഒക്ടോബര്‍ 3 വ്യാഴം, വൈകിട്ട് 6:30ന്, ഷിഫാ അല്‍ ജസീറ ഓഡിടോറിയം, ബത്ത, റിയാദ്. ചടങ്ങ് ഫോണ്‍ ഇന്‍ വഴി ഡോ.ആസാദ് ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിലേക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും ഇടം സാംസ്‌കാരിക വേദി ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0502709695 (സിദ്ദിക്ക് നിലംബൂര്‍ ), 0536268112 (നിജാസ് ), 0556011929 (നന്ദന്‍ ), 0557869839 (ഇക്ബാല്‍ കൊടുങ്ങല്ലൂര്‍) എന്നിവരെ ബന്ധപ്പെടെണ്ടതാണ്.