ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് വരുണ്‍ ചക്രവര്‍ത്തി. ടി-20 ലോകകപ്പിലെ ശരാശരി പ്രകടനത്തിന് പിന്നാലെയാണ് വരുണ്‍ ചക്രവര്‍ത്തിക്ക് ഒന്നാം റാങ്ക് നഷ്ടപ്പെട്ടത്.

ടൂര്‍ണമെന്റിന്റെ ഫസ്റ്റ് ഹാഫില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഗ്രാഫ് താഴ്ന്നുവരികയായിരുന്നു. സെമി ഫൈനലില്‍ നാല് ഓവറില്‍ 64 റണ്‍സ് വഴങ്ങിയതും ഈ തിരിച്ചടിക്ക് കാരണമായി. നിലവില്‍ 740 റേറ്റിങ്ങാണ് താരത്തിനുള്ളത്.

വരുണ്‍ ചക്രവര്‍ത്തി

753 റേറ്റിങ്ങുമായി അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ ഒന്നാമതെത്തി.

റാഷിദ് ഖാന്‍

പാകിസ്ഥാന്‍ താരം അബ്രാര്‍ അഹമ്മദ് മൂന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് സ്റ്റാര്‍ സ്പിന്നര്‍ ആദില്‍ റഷീദ് ഒരു റാങ്ക് മെച്ചപ്പെടുത്തി നാലാം റാങ്കിലേക്കും സൗത്ത് ആഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷ് ഒരു റാങ്ക് നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തേക്കും വീണു.

ജസ്പ്രീത് ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തിയപ്പോള്‍ ആദം സാംപ ഏഴാം സ്ഥാനത്തേക്ക് വീണു.

ജസ്പ്രീത് ബുംറ

ആദ്യ പത്തില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ലാതെ മാത്യു ഫോര്‍ഡ്, മുസ്തഫിസുര്‍ റഹ്‌മാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍ എന്നിവര്‍ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലുണ്ട്.

അര്‍ഷ്ദീപ് സിങ് (16), അക്‌സര്‍ പട്ടേല്‍ (17), ഹര്‍ദിക് പാണ്ഡ്യ (46), രവി ബിഷ്‌ണോയ് (49) എന്നിവരാണ് ആദ്യ 50ല്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍

ഐ.സി.സി ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

Content Highlight: ICC T20 Bowling Ranking, Varun Chakravarthy loses first place