എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ട്രോഫി: ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക്
എഡിറ്റര്‍
Friday 21st June 2013 12:42am

champions-trophy

കാര്‍ഡിഫ്: ചാമ്പ്യന്‍ ട്രോഫി മത്സരത്തിന്റെ ഫൈനലിലേക്ക് ഇന്ത്യന്‍ ടീമിന്റെ വിജയക്കുതിപ്പ്. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ടീം ഇന്ത്യ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 35 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടമായിരിക്കെ വിജയം കണ്ടു.

Ads By Google

മഴ മൂലം കളി അരമണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്. കളിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഇഷാന്ത് ശര്‍മയും ആര്‍. അശ്വിനും മൂന്നു വിക്കറ്റ് നേട്ടവുമായി കുതിച്ചു. ഇഷാന്ത് ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ച്.

89 പന്തില്‍ 51 റണ്‍സടിച്ചെടുത്ത ക്യാപ്റ്റന്‍ എയ്ഞ്ചലോ മത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. മഹേല ജയവര്‍ധനെ 38ഉം ജീവന്‍ മെന്‍ഡിസ് 25ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഓപണിങ് ജോഡി രോഹിത് ശര്‍മയും (33), ശിഖര്‍ ധവാനും (68) നല്‍കിയ തുടക്കമാണ് ഇന്ത്യക്ക് പിന്തുടര്‍ച്ച എളുപ്പമാക്കിയത്. 58 റണ്‍സുമായി വിരാട് കോഹ്‌ലിയും പുറത്താവാതെ നിന്നു.

ഞായറാഴ്ച ഇംഗ്‌ളണ്ടിനെതിരെയാണ് ഫൈനല്‍.

Advertisement