മുംബൈ : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി) ശ്രീലങ്കയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നു. 20000 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞെന്നും നികുതിയിളവുമായി ബന്ധപ്പെട്ട് ലങ്കന്‍ സര്‍ക്കാറുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും ഐ.ഒ.സി അറിയിച്ചു.[]
ശുദ്ധീകരണശാല സ്ഥാപിക്കാനുള്ള സ്ഥലം ശ്രീലങ്കന്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കും.
വിദേശത്ത് എണ്ണ ശുദ്ധീകരണശാല ആരംഭിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഐ.ഒ.സി. എസ്സാര്‍ എനര്‍ജിയാണ് ഇതിനുമുമ്പ് ഫാക്ടറി സ്ഥാപിച്ച കമ്പനി.
