ബോളിവുഡ് ആക്ഷന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏരിയല്‍ ആക്ഷന്‍ ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷന് – ദീപിക പദുക്കോണ്‍ ഒന്നിക്കുന്ന ഫൈറ്റര്‍ ജനുവരി 25നാണ് റിലീസിനെത്തുന്നത്.
ത്രീഡിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഹൃത്വിക് റോഷന് ചിത്രത്തിന്റെ ട്രെയ്ലര് നാളെയാണ് പുറത്തുവിടുന്നത്.
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ഈ ട്രെയ്ലറിന് വേണ്ടി കാത്തിരിക്കുമ്പോള്‍ നടന് ഹൃത്വിക് റോഷന് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
ദീപിക പദുക്കോണിനും അനില്‍ കപൂറിനും ഒപ്പമുള്ള തന്റെ പുതിയ പോസ്റ്ററാണ് താരം പങ്കുവെച്ചത്. ‘ഫൈറ്റര്‍ ഫോര്‍ എവര്‍, ഫൈറ്റര്‍ ട്രെയ്ലര് നാളെ 12 മണിക്ക്’ എന്ന ക്യാപ്ഷനോടെയാണ് ഹൃത്വിക് റോഷന് തന്റെ എക്സിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
#FighterTrailer TOMORROW at 12:00 PM IST. #Fighter Forever 🇮🇳 #FighterOn25thJan releasing worldwide. Experience on the big screen in IMAX 3D. pic.twitter.com/9p9MXgNT7h
— Hrithik Roshan (@iHrithik) January 14, 2024
ഷംഷേര്‍ പതാനിയ അഥവാ പാറ്റിയെന്ന കഥാപാത്രമായാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. എയര്‍ഫോഴ്സിലെ സ്ക്വാഡ്രണ്‍ പൈലറ്റാണ് ഹൃത്വിക്കിന്റെ കഥാപാത്രം. സ്ക്വാഡ്രണ്‍ ലീഡര്‍ മിനല്‍ റാത്തോഡ് അഥവാ മിന്നിയെന്ന കഥാപാത്രമായാണ് ദീപികയെത്തുന്നത്.
ഈയിടെ ഷാരൂഖ് ഖാനെ നായകനാക്കി പത്താന് സിനിമ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദാണ് ഫൈറ്ററും സംവിധാനം ചെയ്യുന്നത്. ഹൃത്വിക്കിനെയും ദീപികയെയും കൂടാതെ, ഫൈറ്ററില്‍ അനില്‍ കപൂറും അഭിനയിക്കുന്നുണ്ട്.
അതേസമയം, ചിത്രത്തിന്റെ സംവിധായകന് സിദ്ധാര്‍ത്ഥ് ആനന്ദും നായകനായ ഹൃത്വിക് റോഷനും ഒന്നിക്കുന്ന മറ്റൊരു ചിത്രമായ ‘വാര്’ന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക റിലീസ് ഡേറ്റ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ഈ സ്പൈ-ത്രില്ലര്‍ ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം ജൂനിയര്‍ എന്‍.ടി.ആറും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2025ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Hrithik Roshan Post new Poster In Fighter Movie
