2024ല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫൈറ്റര്‍. ത്രീഡിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഹൃത്വിക് റോഷന് ചിത്രമാണ് ഇത്.
ഇപ്പോള്‍ ഹൃത്വിക് റോഷന് – ദീപിക പദുക്കോണ്‍ ഒന്നിക്കുന്ന ഏരിയല്‍ ആക്ഷന്‍ ചിത്രമായ ഫൈറ്ററിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.
Squadron Leader Shamsher Pathania
Call Sign: Patty
Designation: Squadron Pilot
Unit: Air DragonsFighter Forever 🇮🇳#Fighter #FighterOn25thJan #FighterMovie pic.twitter.com/os5XkTD3hS
— Hrithik Roshan (@iHrithik) December 4, 2023
ഹൃത്വിക് റോഷന് തന്റെ എക്സ് അകൗണ്ടിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. എയര്‍ഫോഴ്സ് യൂണിഫോമില്‍ നില്ക്കുന്ന ഹൃത്വിക് റോഷന്റെ ഫോട്ടായാണ് ആദ്യ പോസ്റ്ററിലുള്ളത്.
ഷംഷേര്‍ പതാനിയ അഥവാ പാറ്റിയെന്ന കഥാപാത്രമായാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. എയര്‍ഫോഴ്സിലെ സ്ക്വാഡ്രണ്‍ പൈലറ്റാണ് ഹൃത്വിക്. സിനിമ ജനുവരി 25നാകും റിലീസിനെത്തുന്നത്.
ഈയിടെ ഷാരൂഖ് ഖാനെ നായകനാക്കി പത്താന് സിനിമ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദാണ് ഫൈറ്ററും സംവിധാനം ചെയ്യുന്നത്. ഹൃത്വിക്കിനെയും ദീപികയെയും കൂടാതെ, ഫൈറ്ററില്‍ അനില്‍ കപൂറും അഭിനയിക്കുന്നുണ്ട്.
അതേസമയം, ചിത്രത്തിന്റെ സംവിധായകന് സിദ്ധാര്‍ത്ഥ് ആനന്ദും ഹൃത്വിക് റോഷനും ഒന്നിക്കുന്ന മറ്റൊരു ചിത്രമായ ‘വാര്’ന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഈ സ്പൈ-ത്രില്ലര്‍ ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം ജൂനിയര്‍ എന്‍.ടി.ആറും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2025ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Hrithik Roshan Movie Fighter First Look Poster Out Now
