ന്യൂദല്‍ഹി: പാകിസ്ഥാനില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇസ്‌ലാമാബാദിലെ നയതന്ത്ര ഉദ്യോഗസ്ഥരെ രാത്രിയില്‍ ഡോര്‍ബെല്‍ അടിച്ചും അശ്ലീല ഫോണ്‍ കോളുകള്‍ ചെയതും ശല്യപ്പെടുത്തുകയും വൈദ്യുതിയും ജലവിതരണവും തടസപ്പെടുത്തിയും മറ്റും പീഡിപ്പിക്കുകയും ചെയ്യുന്നതായാണ് പരാതി.

 

 

“ഇത് സാധാരണമാണ്. എന്നെ ഐ.എസ്.ഐ ഭടന്മാര്‍ പിന്തുടരുമായിരുന്നു, ഞാന്‍ ഡോക്ടറെ കാണാന്‍ പോയാല്‍ അവര്‍ പുറത്തു നിന്ന് നിരീക്ഷിക്കും”, ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായി വിരമിച്ച വിഷ്ണു പ്രകാശ് പറഞ്ഞു.


Also Read: ചേരിക്ക് മോദിയുടെ പേരിട്ടതിന് വൃദ്ധന്റെ ശിരസ്സറുത്തു


പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥരും മുന്‍പ് ഇത്തരം പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ നിന്നും നേരിട്ടതായി ആരോപിച്ചിരുന്നു.


Also Read: ‘ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു’; വിചിത്രവാദവുമായി കേന്ദ്ര ശാസ്ത്ര മന്ത്രി