തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനനന്തപുരത്ത് ആര്‍.സി.സിയില്‍ ചികിത്സക്ക് എത്തിയ സ്ത്രീ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. വയനാട് സ്വദേശിയായ പാത്തുമ്മയാണ് തമ്പാനൂര് റെയില്‍വേ സ്റ്റേഷനില്‍ മരണപ്പെട്ടത്.

ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാത്തുമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read  യുവതികള്‍ പ്രവേശിച്ചത് സുപ്രീംകോടതി വിധി അനുസരിച്ച്; ഹര്‍ത്താല്‍ ഭരണഘടനയ്‌ക്കെതിരെ: കെ.ആര്‍ മീര

അതേസമയം പാത്തുമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ റെയില്‍വേസ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിച്ചിട്ടും ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഹര്‍ത്താല്‍ ആയതിനാല്‍ മറ്റ് വാഹനങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.

DoolNews Video