2026 ടി – 20 ലോകകപ്പിലെ തന്റെ ടീം ടൂര്‍ണമെന്റ് തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ. സഞ്ജു സാംസണ്‍ അടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങളെയാണ് അദ്ദേഹം തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇന്ത്യയോടൊപ്പം ഫൈനല്‍ കളിച്ച ന്യൂസിലാന്‍ഡില്‍ നിന്നും ഒരു താരത്തെ പോലും അദ്ദേഹം തന്റെ ടീമില്‍ ഇടം നല്‍കിയിട്ടില്ല എന്നതാണ് കൗതുകം.
മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഭോഗ്ലെയുടെ ടീമില്‍ ഇടം കണ്ടെത്തി. പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ഈ ടീമിലുണ്ട്.
സഞ്ജു സാംസണ്‍. Photo: BCCI/x.com
ഭോഗ്ലെയുടെ ടീമിലെ ഓപ്പണറായി എത്തുന്നത് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണാണ്. താരം ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച് 321 റണ്‍സെടുത്തിരുന്നു. ഒപ്പം ലോകകപ്പിന്റെ താരവുമായിരുന്നു.
സഞ്ജുവിനൊപ്പം ഓപ്പണറായുള്ളത് പാക് താരം സാഹിബ്സാദ ഫര്‍ഹാനാണ്. ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ താരം ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായിരുന്നു.
വണ്‍ ഡൗണായി ഇന്ത്യന്‍ ഇടം കൈയ്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലാമനായി സെമി ഫൈനലില്‍ സെഞ്ച്വറിയടിച്ച് ഇംഗ്ലണ്ടിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ജേക്കബ് ബേഥലാണ്.
ജേക്കബ് ബേഥല്‍. Photo: ICC/x.com
ഓള്‍ റൗണ്ടര്‍മാരായി നാല് പേരെയാണ് ഭോഗ്ലെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആറാമനായി ഹര്‍ദിക് പാണ്ഡ്യയെത്തുമ്പോള്‍ ഏഴാം നമ്പറില്‍ ഇംഗ്ലണ്ട് താരം വില്‍ ജാക്സാണ്. എട്ടും ഒമ്പതും സ്ഥാനത്ത് ശിവം ദുബെയും ജേസണ്‍ ഹോള്‍ഡറുമുണ്ട്.
അടുത്തതായി ഇംഗ്ലണ്ട് ബൗളര്‍ ആദില്‍ റഷീദാണ്. താരമാണ് ടീമിലെ ഏക സ്പിന്നര്‍. ഫാസ്റ്റ് ബൗളര്‍മാരായി സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ ലുങ്കി എന്‍ഗിഡിയും ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറയുമാണുള്ളത്.