കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ കൊലവിളി പ്രസംഗവുമായി ഹനുമാന്‍സേനാ നേതാവ് ഭക്തവല്‍സലന്‍. കോഴിക്കോട് മിഠായിത്തെരുവില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെയായിരുന്നു ഇയാളുടെ ഭീഷണി.

“ബിന്ദുവിനെയും കനകദുര്‍ഗയേയും എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. വേശ്യകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും വേണ്ടി പിണറായി ആചാരം ലംഘിച്ചു.”

ALSO READ: ഇതിന് മുന്‍പുണ്ടായിരുന്ന ഡി.വൈ.എസ്.പിയുടെ തല ഉരുണ്ടാ പോയത്, അത് ആവര്‍ത്തിക്കും; പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി തിരുവഞ്ചൂര്‍

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രി കടകംപള്ളിയുടെയും എസ്.എന്‍.ഡി.പി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെയും ചിത്രങ്ങള്‍ കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം മൊബൈലില്‍ പകര്‍ത്തുന്നവര്‍ക്കെതിരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

അതേസമയം ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വില്ലുവണ്ടിക്കാര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന് നേരെ കല്ലേറുണ്ടായി.

കോഴിക്കോട് കൈരളി തിയേറ്ററിന് നേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ സിനിമ കാണാനെത്തിയ യുവതിയ്ക്കും ചെറിയ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

WATCH THIS VIDEO: