ഇറാനി കപ്പില്‍ ഇന്ത്യന്‍ ദേശീയ ടീം താരം ഹനുമ വിഹാരിയ്ക്ക് റെക്കോഡ്. തുടര്‍ച്ചയായി മൂന്ന് ഇന്നിംഗ്‌സുകളില്‍ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് വിഹാരിയെ തേടിയെത്തിയത്.

വിദര്‍ഭയ്‌ക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ 114 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 180 റണ്‍സുമാണ് വിഹാരി അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം സീസണിലെ അവസാന മത്സരത്തിലും വിഹാരി വിദര്‍ഭയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരുന്നു.

ALSO READ: അമിത് ഭണ്ഡാരിയെ ആക്രമിച്ച കളിക്കാരനെ ആജീവനാന്തം വിലക്കണമെന്ന് ഗൗതം ഗംഭീര്‍

അന്ന് 183 റണ്‍സായിരുന്നു വിഹാരി നേടിയത്. ഇറാനി കപ്പില്‍ ഒരു മത്സരത്തില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടിയതിന്റെ റെക്കോഡ് ശിഖര്‍ ധവാനും സ്വന്തമാക്കിയിട്ടുണ്ട്.




നേരത്തെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിഹാരിയുടെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ചിരുന്നു.

WATCH THIS VIDEO: