തന്റെ വിവാഹദിവസത്തെക്കുറിച്ച് ഓര്‍ത്ത് പറയുകയാണ് നടി ഹന്‍സിക മോട്‌വാനി. കല്യാണത്തിന് ശേഷമുള്ള തന്റെ ജീവിതം വളരെ സിമ്പിളാണെന്നും പുതിയ ഒരാള്‍ റൂംമേറ്റായിട്ട് വന്നത് കൊണ്ട് ഒന്നും മാറിയിട്ടില്ലെന്നും ഹന്‍സിക പറഞ്ഞു.

വിവാഹത്തിന്റെ സമയത്ത് ഒരുപാട് ഇമോഷന്‍ തന്റെ മനസിലൂടെ കടന്നു പോയിട്ടുണ്ടെന്നും ഹല്‍ദിക്ക് ശേഷം വിവാഹത്തിന്റെ ദിവസമാണ് പാര്‍ട്ണറെ കണ്ടതെന്നും താരം പറഞ്ഞു.

താലി കെട്ടുമ്പോഴും സിന്ദൂരം തൊടുമ്പോഴും തങ്ങള്‍ ചിരിക്കുകയായിരുന്നുവെന്നും വിവാഹം കഴിഞ്ഞത് തന്നെ സംബന്ധിച്ച് നല്ലൊരു കാര്യമായിരുന്നെന്നും ഹന്‍സിക പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വിവാഹത്തിന് ശേഷം ലൈഫില്‍ ഒന്നും മാറിയിട്ടില്ല. മനസ് മാറിയിട്ടാണ് ഞാന്‍ വിവാഹം കഴിച്ചത്. കല്യാണത്തിന് ശേഷമുള്ള ജീവിതം വളരെ സിമ്പിളാണ്. പുതിയ ഒരാള്‍ എന്റെ റൂംമേറ്റായിട്ട് വന്നത് കൊണ്ട് ഒന്നും മാറിയിട്ടില്ല.

ഞാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിട്ടാണ് റൂം പങ്കുവെക്കുന്നത്. വിവാഹത്തിന്റെ സമയത്ത് ഒരുപാട് ഇമോഷന്‍ വന്നിരുന്നു. ഹല്‍ദിക്ക് ശേഷം ഞാന്‍ അവനെ കണ്ടിട്ടില്ലായിരുന്നു. വരന്റെ വേഷത്തില്‍ അവനെ കണ്ടപ്പോള്‍ അത് എന്നെ വല്ലാതെ ഇമോഷണലാക്കി.

താലി കെട്ടുമ്പോഴും സിന്ദുരം തൊടുമ്പോഴും ഞങ്ങള്‍ രണ്ടു പേരും ചിരിക്കുകയായിരുന്നു. വേഗം കല്യാണത്തിന്റെ ചടങ്ങുകള്‍ തീര്‍ക്ക് അതിന് ശേഷം പാര്‍ട്ടിയുണ്ടെന്നാണ് അവന്‍ പറഞ്ഞ് കൊണ്ടിരുന്നത്. എല്ലാം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ ഞങ്ങള്‍ ഇരുന്ന് ചിരിച്ചു.

വിവാഹം കഴിഞ്ഞത് എന്നെ സംബന്ധിച്ച് നല്ലൊരു അനുഭവമായിരുന്നു. വിവാഹത്തിന്റെ ചടങ്ങുകള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ആകെ ക്ഷീണിച്ചിരുന്നു. പിന്നെ ഭക്ഷണം കഴിക്കാനുള്ള തിടുക്കമായിരുന്നു,” ഹന്‍സിക മോട്‌വാനി പറഞ്ഞു.

content highlight: hansika motwani about her marriage day