മികച്ച കണ്ടന്റിലൂടെ ഒരിക്കല്‍കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് മോളിവുഡ്. റിലീസിന് മുമ്പ് അധികം ഹൈപ്പില്ലാതിരുന്ന ഹെയ്ല്‍ മേരി ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറി. കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.
വമ്പന്‍ റിലീസുകള്‍ക്കിടയില്‍ വളരെ കുറച്ച് സ്‌ക്രീനുകള്‍ മാത്രമായിരുന്നു ഹെയ്ല്‍ മേരിക്ക് ലഭിച്ചത്. എന്നാല്‍ വേര്‍ഡ് ഓഫ് മൗത്തിലൂടെ മുന്നേറാമെന്ന് ചിത്രം തെളിയിച്ചു. രണ്ടാം ദിനം മുതല്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് ചിത്രം വ്യാപിച്ചു. പലയിടത്തും എക്‌സ്ട്രാ ഷോസും ഹെയ്ല്‍ മേരിക്ക് ലഭിച്ചു. കളക്ഷന്റെ കാര്യത്തിലും ചിത്രത്തിന് മുന്നേറാന്‍ സാധിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് ആദ്യദിനം വെറും 75 ലക്ഷം മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാല്‍ രണ്ടാം ദിനം 1.2 കോടിയും മൂന്നാം ദിനം 1.75 കോടിയും ചിത്രം സ്വന്തമാക്കി. നാലാം ദിവസത്തെ അഡ്വാന്‍സ് സെയില്‍ ഇതിനോടകം 75 ലക്ഷം പിന്നിടുകയും ചെയ്തു. എല്ലാം ഒത്തുവന്നാല്‍ ഞായറാഴ്ച മാത്രം രണ്ട് കോടി നേടാന്‍ ഹെയ്ല്‍ മേരിക്ക് സാധിക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
ആദ്യദിനത്തെ അപേക്ഷിച്ച് കളക്ഷനില്‍ 175 ശതമാനത്തിന്റെ വര്‍ധനവാണ് മൂന്നാം ദിനം ലഭിച്ചത്. നല്ല സിനിമകളെ മലയാളി പ്രേക്ഷകര്‍ ഒരിക്കലും കൈവിടില്ലെന്ന് ഹെയ്ല്‍ മേരിയുടെ വിജയത്തോടെ ഒരിക്കല്‍കൂടി തെളിഞ്ഞു. അടുത്തൊന്നും വലിയ റിലീസുകളില്ലാത്തത് ചിത്രത്തിന് ഗുണം ചെയ്യുമെന്നും ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അണിയറപ്രവര്‍ത്തകര്‍ കുറച്ചധികം പ്രൊമോഷന്‍ നല്‍കിയിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ കളക്ഷന്‍ ലഭിച്ചേനെയെന്ന് ട്രാക്കിങ് പേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അമിതമായ പ്രൊമോഷനൊന്നും ഇല്ലാതെ തന്നെ ചിത്രം മുന്നേറുന്നത് നല്ല സൂചനയാണെന്നാണ് സിനിമാപ്രേമികളുടെ മറുപടി. പുതിയ റിലീസുകള്‍ക്കിടയില്‍ പലരുടെയും ആദ്യ ചോയ്‌സ് ഹെയ്ല്‍ മേരിയാണ്.
ജി.ആര്‍. ഇന്ദുഗോപന്റെ അമ്പിളിമോള്‍ തിരോധാനം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. 23 വര്‍ഷം മുമ്പുള്ള മിസ്സിങ് കേസും അതിന്റെ അന്വേഷണവുമാണ് ഹെയ്ല്‍ മേരിയുടെ കഥ. സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്ക് പുറമെ അനു സിതാര, ഹക്കിം ഷാ, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
#HailMary – as per early estimates, ₹1.75 CRORE GROSS on Day 3 (Saturday) at the Kerala Box Office! 🔥 Day 1 – ₹77L Day 2 – ₹1.23Cr (60% Growth) Day 3 – ₹1.75Cr (+ 127% Growth from day 1) 👏 A VERY GOOD SUNDAY LOADING! 🔥 Sunday’s advance bookings have already reached ₹75 lakhs, compared to ₹50 lakhs for Saturday. Expecting a ₹2 CRORE+ GROSS on Sunday at the Kerala Box Office. Meanwhile, a little more promotion from the team would help the film reach a wider audience! 🙏
— AB George (@AbGeorge_) November 28, 2026
Content Highlight: Hail Mary movie gets extra screens after positive response
