ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ഒറ്റ റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സിന് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മത്സരത്തില്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇതോടെ ഒരു മിന്നും നേട്ടവും ഗുജറാത്ത് സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു റണ്‍സിന്റെ വിജയം നേടുന്ന ടീമുകളുടെ ലിസ്റ്റില്‍ ഇടം നേടാനാണ് ഗുജറാത്തിന് സാധിച്ചത്. ആദ്യമായാണ് ഗുജറാത്ത് ഐ.പി.എല്ലില്‍ ഒരു റണ്‍സിന് വിജയിക്കുന്നത്. ഈ നേട്ടത്തില്‍ മുന്നിലുള്ളത് മുംബൈ ഇന്ത്യന്‍സും ബെംഗളൂരുവുമാണ്.
ABSOLUTE CINEMA 😎 pic.twitter.com/Q7OnXSAK9o
— Gujarat Titans (@gujarat_titans) April 8, 2026
ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു റണ്‍സിന്റെ വിജയം നേടുന്ന ടീമുകള്‍
മുംബൈ ഇന്ത്യന്‍സ് – 3
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 3
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2
പഞ്ചാബ് കിങ്‌സ് – 2
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1
ഗുജറാത്ത് ലെജന്റ്‌സ് – 1
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 1
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 1
ഗുജറാത്ത് ടൈറ്റന്‍സ് – 1
Watch it yourself to believe it 🤯
A nerve-wrecking finish to a #TATAIPL classic 🥶 @gujarat_titans fans, you can breathe now 😅
Updates ▶️ https://t.co/oOdPR1oSeP#TATAIPL | #KhelBindaas | #DCvGT pic.twitter.com/Wh5EQvshqd
— IndianPremierLeague (@IPL) April 8, 2026
ശുഭ്മന്‍ ഗില്ലാണ് ഗുജറാത്തിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 45 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 70 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. വാഷിങ്ടണ്‍ സുന്ദര്‍ (32 പന്തില്‍ 55), ജോസ് ബട്ലര്‍ (27 പന്തില്‍ 52) എന്നിവരുടെ ബാറ്റിങ് കരുത്തും ടൈറ്റന്‍സിനെ മികച്ച സ്‌കോറിലെത്തിക്കാന്‍ സഹായിച്ചു.
ക്യാപ്പിറ്റല്‍സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലാണ്. 52 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 92 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 176.92 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഡേവിഡ് മില്ലര്‍ (20 പന്തില്‍ പുറത്താകാതെ 41), പാതും നിസങ്ക (24 പന്തില്‍ 41) എന്നിവരുടെ കരുത്തില്‍ പൊരുതിയെങ്കിലും പരാജയമേറ്റുവാങ്ങുകയായിരുന്നു ദല്‍ഹി.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും ടൈറ്റന്‍സിന് സാധിച്ചു. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് തോല്‍വിയും ഒരു വിജയവുമായി രണ്ട് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 12നാണ് ടൈറ്റന്‍സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. എകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.
Content Highlight: Gujarat Titans In A Record List In IPL
