ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച വി.എം സുധീരനെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ തീരുമാനം. സുധീരനൊപ്പം നില്‍ക്കുന്നവരോടും സഹകരിക്കേണ്ടതില്ലെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ തീരുമാനം. രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കമാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക നയിച്ചത്.