ന്യൂദല്‍ഹി: ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.പിയും ക്രിക്കറ്റ് താരവുമായിരുന്ന ഗൗതം ഗംഭീര്‍
സ്ത്രീകള്‍ക്കായി സൗജന്യ മെട്രോ യാത്ര കൊണ്ടുവന്നതും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കിയതും തികച്ചും രാഷ്ട്രീയ നീക്കമാണെന്നായിരുന്നു ഗംഭീറിന്റെ വിമര്‍ശനം.
ദല്‍ഹിക്കാരെ നിസ്സഹായരാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇവര്‍ ആളുകളെ നിസ്സഹായരാക്കുകയാണ്. നിങ്ങള്‍ക്ക് ഇപ്പോഴും ഒരു സൗജന്യ സവാരിയുടെ ആവശ്യമുണ്ടോ? ഇത് നികുതിദായകര്‍ക്ക് ഒരു ബാധ്യത വരുത്തുകയാണ്. നാലര വര്‍ഷമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിരുന്നില്ല, ഇപ്പോള്‍ നിങ്ങള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ടെന്‍ഡറുകള്‍ നല്‍കി. നാലര വര്‍ഷം മുമ്പ് സ്ത്രീ സുരക്ഷ പ്രധാനമായിരുന്നില്ലേ?- ഗംഭീര്‍ ചോദിക്കുന്നു.
ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിനാണ് ദല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്ന് തോന്നുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസിനെ നിസ്സാരമായി കാണരുതെന്നുമായിരുന്നും ഗംഭീറിന്റെ മറുപടി.
കഴിഞ്ഞ 70 വര്‍ഷമായി രാജ്യം നയിക്കുന്ന ഒരു ദേശീയ പാര്‍ട്ടിയാണത്. ഷീലാ ദീക്ഷിത്തിന്റെ നഷ്ടം ദല്‍ഹിയിലെ കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ്. ദല്‍ഹിയുടെ മുഖമായിരുന്നു അവര്‍. ഇപ്പോള്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമാണ് നടക്കgന്നത് എന്ന് തോന്നുന്നുണ്ട്. പക്ഷേ കോണ്‍ഗ്രസിനെ നിസ്സാരമായി കാണാന്‍ സാധിക്കില്ല. അവര്‍ക്ക് ഇപ്പോഴും അവരുടെ പാരമ്പര്യമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
ഞാന്‍ രാഷ്ട്രീയത്തില്‍ പുതിയ ആളാണ്. നോക്കൂ നമ്മുടെ മുഖ്യമന്ത്രി ഇപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്തിട്ടില്ല. നിഷേധാത്മക രാഷ്ട്രീയത്തിനപ്പുറം ഈ രാജ്യം വളരുകയാണെന്ന് ഞാന്‍ കരുതുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ കഴിയുക എന്നതാണ്. അല്ലാതെ കെജ്രിവാള്‍ എന്ത് ചെയ്തില്ല എന്നതല്ല. അതിനാല്‍ ആളുകളുടെ അടുത്ത് ചെന്ന് ഇത് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് അവരോട് പറയുക. അത് ചെയ്യുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്ന പോസിറ്റീവ് രാഷ്ട്രീയം, അത് സാഹചര്യങ്ങളെ മാറ്റും.
വികസനം നടക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇന്നത്തെ ആളുകള്‍ക്ക് അറിയാം. നേരത്തെ, ആളുകള്‍ കുറച്ച് മാത്രമേ ചെയ്യുമായിരുന്നുള്ളൂവെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായി ഭാവിക്കുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍, ആളുകള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്ന് ഉറപ്പാണ്. – ഗംഭീര്‍ പറഞ്ഞു.
അരവിന്ദ് കെജ്രിവാള്‍ നടത്തിയ ചില നല്ല പ്രവൃത്തികള്‍ നിങ്ങള്‍ നഗരത്തില്‍ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഡെങ്കി പ്രതിരോധിക്കുന്നതിനെക്കുറിച്ചോ അന്തരീക്ഷ മലിനീകരണത്തെ കുറിച്ചോ അദ്ദേഹം പറയുന്ന കാര്യത്തോട് ഞാന്‍ യോജിക്കുന്നില്ല. അത് പൂര്‍ണ്ണമായും യുക്തിരഹിതമാണ് എന്നായിരുന്നു ഗംഭീറിന്റെ മറുപടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അന്തരീക്ഷ നിലവാരം അവിടെ മെച്ചപ്പെട്ടു, പക്ഷേ അദ്ദേഹം അതിനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചിട്ടില്ല. അദ്ദേഹം പലതും വാഗ്ദാനം ചെയ്തു. ഞങ്ങള്‍ക്ക് കൃത്രിമ മഴ പെയ്യിക്കും. ഞങ്ങള്‍ക്ക് റോഡില്‍ വാക്വം ക്ലീനര്‍ വെക്കും. അങ്ങനെ നിരവധി. പക്ഷേ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല.
ഡെങ്കിപ്പനി വിഷയത്തില്‍ എം.സി.ഡി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എല്ലാ കൗണ്‍സിലര്‍മാരുമായും ഞാന്‍ സംസാരിച്ചു. അവര്‍ അതില്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുന്നുണ്ട്. കെജ്‌രിവാളോ അദ്ദേഹം അദ്ദേഹത്തെ സ്വയം മാര്‍ക്കറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ആവശ്യമുള്ളത്ര അദ്ദേഹം സ്വയം മാര്‍ക്കറ്റ് ചെയ്യുന്നു. – ഗംഭീര്‍ കുറ്റപ്പെടുത്തി.
നിങ്ങളെപ്പോലെ ഒരു മുഖ്യമന്ത്രി ഉണ്ടായിരിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ലഘുലേഖ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അത്.
(ദല്‍ഹി ഈസ്റ്റ് മണ്ഡലത്തിലെ എ.എ.പി സ്ഥാനാര്‍ഥി അതിഷി മര്‍ലേനക്കെതിരെ കേട്ടാലറയ്ക്കുന്ന ലഘുലേഖ ഇറക്കിയെന്ന ആരോപണം ഗംഭീറിനെതിരെ ആം ആദ്മി ഉന്നയിച്ചിരുന്നു. ബീഫ് തിന്നുന്ന അഭിസാരികയെന്നായിരുന്നു പ്രസ്തുത ലഘുലേഖയില്‍ അതിഷിയെ വിശേഷിപ്പിച്ചത്)
‘എന്നെ സംബന്ധിച്ചിടത്തോളം മറ്റെല്ലാ വിവാദങ്ങളും അംഗീകരിക്കാനാവുന്നതാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയപ്പോള്‍ അതിഷി അവിടെ ഉണ്ടായിരുന്നു. ഞാന്‍ അവരുടെ അടുത്തേക്ക് പോയി എല്ലാ ആശംസകളും നേര്‍ന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഏറ്റവും മികച്ച വ്യക്തി വിജയിക്കണമെന്നും വിജയിക്കുന്നവര്‍ ദല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും പറഞ്ഞു. അവരുമായി സംസാരിക്കേണ്ടതില്ലെന്ന് എന്നോട് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ പറയരുതെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ വ്യത്യാസങ്ങളൊന്നുമില്ലെന്നുമായിരുന്നു അവരോട് പറഞ്ഞത്.
അടുത്ത ദിവസം അവര്‍ എന്റെ നാമനിര്‍ദ്ദേശം റദ്ദാക്കാന്‍ ശ്രമിച്ചു. എനിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ആരാണ് ശരിയും തെറ്റും എന്ന് കോടതി തീരുമാനിക്കേണ്ടതുണ്ട്. എന്നാല്‍ ലഘുലേഖ വിവാദം ഒരു വ്യക്തിക്കും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു.
എനിക്ക് ഒരു കുടുംബമുണ്ട്. ഇന്ത്യയിലെ മാധ്യമ വിചാര വളരെ അപകടകരമാണ്. നിങ്ങളുടെ അച്ഛനോ ഭര്‍ത്താവോ മകനോ ഇതുപോലൊന്ന് ചെയ്തുവെന്ന് ആരെങ്കിലും എന്റെ അമ്മയോടോ ഭാര്യയോടോ മക്കളോടോ പറയാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അത് എന്നെ സംബന്ധിച്ച് അങ്ങേയറ്റം വേദനിപ്പിച്ച കാര്യമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തെപ്പോലെ ഒരു മുഖ്യമന്ത്രി ഉണ്ടായിരിക്കുന്നതില്‍ ലജ്ജ തോന്നുന്നുവെന്ന് ഞാന്‍ ട്വീറ്റ് ചെയ്തത്.- ഗംഭീര്‍ പറഞ്ഞു.
