'തായ്‌ലന്‍ഡ് രാജവാഴ്ചയെ തകര്‍ക്കാന്‍ വന്ന  ഇല്ല്യുമിനാറ്റി  സംഘം';  നിരോധിച്ച പ്രതിപക്ഷ പാര്‍ട്ടിയെ കുറ്റ വിമുക്തമാക്കി കോടതി
Worldnews
'തായ്‌ലന്‍ഡ് രാജവാഴ്ചയെ തകര്‍ക്കാന്‍ വന്ന ഇല്ല്യുമിനാറ്റി സംഘം'; നിരോധിച്ച പ്രതിപക്ഷ പാര്‍ട്ടിയെ കുറ്റ വിമുക്തമാക്കി കോടതി
ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2020, 7:50 pm

ബാങ്കോക്ക്: ഇല്യുമിനാറ്റി ബന്ധം ആരോപിച്ച് തായലന്‍ഡില്‍ നിരോധിച്ച പ്രതിപക്ഷ പാര്‍ട്ടിയായ ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡിനെ കുറ്റവിമുക്തമാക്കി കോടതി. തായ്‌ലന്‍ഡിലെ ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് എന്ന പ്രതിപക്ഷ പാര്‍ട്ടിയെയാണ് കോടതി കുറ്റവിമുക്തമാക്കിയിരിക്കുന്നത്. തായ്‌ലന്‍ഡിലെ രാജഭരണത്തെ വീഴ്ത്താന്‍ വേണ്ടി മിത്തിക്കല്‍ രഹസ്യ വിഭാഗമായ ഇല്യൂമിനാറ്റീസിന്റെ പിന്തുണയോടെയാണ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം.

തായ്‌ലന്‍ഡിലെ യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടന്ന് പ്രശസ്തിയാര്‍ജിച്ച പാര്‍ട്ടിയായിരുന്നു ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ്. പാര്‍ട്ടി തുടങ്ങിയിട്ട് കേവലം ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ.

കഴിഞ്ഞ വര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തായ്‌ലന്‍ഡ് സൈന്യത്തില്‍ അഴിച്ചുപണികള്‍ക്ക് ആഹ്വാനം ചെയ്ത ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് ഗവണ്‍മെന്റിനെ പ്രധാന ശത്രുവായി മാറുകയും ചെയ്തു.

രാജഭരണത്തിന്റെ കീഴില്‍ പാര്‍ലമെന്റ് വ്യവസ്ഥയില്‍ ഭരണം നടത്തുന്ന തായ്‌ലന്‍ഡിന്റെ രാജ ഭരണ വാഴ്ചയെ ഇല്ലായ്മ ചെയ്യാനാണ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്ന പാര്‍ട്ടിക്കെതിരായ പരാതി. പാര്‍ട്ടിയുടെ ചിഹ്നമായ കീഴ്‌മേലുള്ള  ത്രികോണം ഇല്യുമിനാറ്റിയെയാണ് സൂചിപ്പിക്കുന്നത് എന്നായിരുന്നു ഇതിന്റെ പ്രധാന തെളിവായി കാണിച്ചത്.

ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി സ്ഥാപകന്‍ ആഗോള കീഴടക്കല്‍ ലക്ഷ്യം വെക്കുന്ന രഹസ്യ വിഭാഗമായ ഇല്യുമിനാറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ആരോപണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യൂറോപ്യന്‍ രാജ്യങ്ങളിലെ രാജവാഴ്ചയെ അട്ടി മറിച്ച ഇല്യുമിനാറ്റീസ് തായ്‌ലന്‍ഡിലും അത് ആവര്‍ത്തിക്കാണ് ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു.