തിരുവനന്തപുരം: തലസ്ഥാനത്തെ ഹരിതകര്‍മ സേനയുടെ യൂണിഫോമില്‍ നിന്ന് പച്ച ഔട്ട്. പകരം കാവി നിറമുള്ള കോട്ടാണ് പ്രവര്‍ത്തകര്‍ക്കായി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നടപടിക്കെതിരെ ഹരിതകര്‍മ സേനാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
തങ്ങളെ ലോകം മുഴുവന്‍ അംഗീകരിച്ചത് പച്ച യൂണിഫോമിലായിരുന്നു ഇത് മാറ്റിയത് മാനസികമായി അംഗീകരിക്കാന്‍ പറ്റില്ലെന്നും സേനാംഗങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ യൂണിഫോം നിറം മാറ്റത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമാണെന്നും നമസ്‌തേ പദ്ധതിയുടെ ഭാഗമാണെന്നുമായിരുന്നു മേയറുടെ വിശദീകരണം.
എന്നാല്‍ സംസ്ഥാനത്തെ മറ്റ് കോര്‍പ്പറേഷനുകശളിലോ മുന്‍സിപാലിറ്റികളിലോ ഇത് നടപ്പിലാക്കിയിട്ടില്ല. തിരുവനന്തപുരത്ത് മാത്രം നടപ്പിലാക്കുന്നത് ബോധപൂര്‍വമായ കാവിവത്ക്കരണത്തിന്റെ ഭാഗമാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
2017ല്‍ ഹരിത കേരളം മിഷന്റെ ഭാഗമായി ഹരിത കര്‍മസേന രൂപികരിച്ചത് മുതല്‍ പച്ച നിറത്തിലുള്ള കോട്ടുകളാണ് സേനാംഗങ്ങള്‍ക്കുള്ളത്. ഇതാണ് പുതിയ മാറ്റത്തോടെ ചരിത്രമാവുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.