കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തിയ പ്രതിഷേധത്തില്‍ കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു.

വിമാനത്താവളത്തിനു തൊട്ടു മുന്നിലുള്ള പ്രധാന ജംഗ്ഷനിലാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു സമരം നടത്തിയത്. ഉപരോധം ഏറെ നീണ്ടതോടെ പ്രതിഷേധത്തില്‍ പങ്കെടുത്ത ഫ്രറ്റേര്‍ണിറ്റി സംസ്ഥാന നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടിനു മുമ്പിലുള്ള കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചതോടെ ദേശീയപാതാ ഉപരോധം ഒഴിവാക്കുകായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തക തിരികെ എത്തുന്നതുവരെ വരെ എയര്‍പോര്‍ട്ടില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടരുകയാണ് പ്രവര്‍ത്തകര്‍.