യൂസര്‍നെയിം ഫീച്ചര്‍; വാട്സ് ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്
India
യൂസര്‍നെയിം ഫീച്ചര്‍; വാട്സ് ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്
നിഷാന. വി.വി
Friday, 3rd July 2026, 7:21 am

 

ന്യൂദല്‍ഹി: വാട്സ് ആപ്പിന് പിന്നാലെ യൂസര്‍ നെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്. ഇത്തരം ഫീച്ചറുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, വ്യാജരേഖ ചമയ്ക്കല്‍, ഡിജിറ്റല്‍ അറസ്റ്റ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.

ഈ സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കാന്‍ എന്തെല്ലാം മുന്‍ കരുകലാണ് എടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കാനാണ് കേന്ദ്രം ആപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ യൂസര്‍ നെയിം ഫീച്ചര്‍ അവതരിപ്പിക്കാനുള്ള വാട്സാപ്പിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രം കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു.

സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഈ ഫീച്ചര്‍ പുറത്തിറക്കരുതെന്നാണ് വാട്സ് ആപ്പിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി ഇന്ത്യന്‍ മെസേജിങ് ആപ്പായ അറട്ടൈ യൂസര്‍ നെയിം ഫീച്ചര്‍ നിര്‍ത്തലാക്കിയെന്ന് കമ്പനി അറിയിച്ചു.

അതേസമയം, ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിവിധ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സ് ആപ്പ് അറിയിച്ചു. പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ പേരുകളും അതിനോട് സാമ്യമുള്ള പേരുകളും മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത വിധം സംരക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് യൂസര്‍ നെയിം ഫീച്ചര്‍ കൊണ്ടുവരുന്നതെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ചാറ്റ് ചെയ്യാന്‍ സ്വന്തം ഫോണ്‍ നമ്പര്‍ കൈമാറാതെ ഓരോരുത്തര്‍ക്കും അവരവരുടെതായ യൂസര്‍ നെയിം ഉപയോഗിക്കാമെന്നതാണ് ഫീച്ചര്‍.

Content Highlight: Following WhatsApp, the Centre issues notices to Telegram and Signal regarding the username feature.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.