ജന ഗണ മനക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ഹെവന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ്. സുരാജിനെ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്ന പോസ്റ്ററില്‍ ഒരു കത്തിയും കാണുന്നുണ്ട്. വളരെ നിരാശനായാണ് പോസ്റ്ററില്‍ സുരാജ് കാണപ്പെടുന്നത്. ജന ഗണ മനക്ക് ശേഷം സുരാജ് വീണ്ടും പൊലീസായെത്തുന്ന ചിത്രം കൂടിയാണ് ഹെവന്‍.

ദീപക്, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ. കൃഷ്ണന്‍, ടി.ആര്‍. രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതുന്നു.

സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദര്‍ ആണ്. എഡിറ്റര്‍ ടോബി ജോണ്‍, കല അപ്പുണ്ണി സാജന്‍, മേക്കപ്പ് ജിത്തു, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ് സേതു, പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, ആക്ഷന്‍ മാഫിയ ശശി, ഓഡിയോഗ്രഫി എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, പി.ആര്‍.ഒ. ശബരി.

Content Highlight: first look poster of heaven starring suraj venjaramood