മുസഫര്‍നഗര്‍: കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ശംലി ജില്ലയിലാണ് സംഭവം.

കുത്തുബ്ഗഢ് ഗ്രാമത്തിലെ കര്‍ഷകനായ ലോകേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.

ALSO READ:  ബി.ജെ.പി എം.എല്‍.എയുടെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം: യു.പി കലക്ട്രേറ്റിനു മുമ്പില്‍ യുവതിയുടെ ധര്‍ണ

വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാജേഷ്, ധിമാന്‍, രാജ്കുമാര്‍, എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാലംഗസംഘമാണ് അക്രമികളെന്ന് പൊലീസ് പറയുന്നു. ഇതില്‍ ഒരാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

ലോകേഷ് കുമാറിന്റെ മകന്റെ പരാതിയിലാണ് പൊലീസ് നടപടി.

WATCH THIS VIDEO: