ജയ്പൂര്‍; ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായതിന്റെ അകമ്പടി വാഹനത്തിന് നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തതായി പരാതി. രാജസ്ഥാനിലെ ആള്‍വാറിലേക്ക് പോകുംവഴിയാണ് കാറിന് നേരെ ആക്രമണമുണ്ടായത്.
രാജസ്ഥാനിലെ ബന്‍സൂറില്‍ കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യാനായി പോകും വഴിയാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.
राजस्थान के अलवर जिले के ततारपुर चौराहा, बानसूर रोड़ पर भाजपा के गुंडों द्वारा जानलेवा पर हमला किए गए, लोकतंत्र के हत्या की तस्वीरें pic.twitter.com/aBN9ej7AXS
— Rakesh Tikait (@RakeshTikaitBKU) April 2, 2021
ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കാറില്‍ സഞ്ചരിച്ച ടികായതിനും അനുയായികള്‍ക്കും കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകളാണെന്ന് ആരോപിച്ച് രാകേഷ് ടികായത് രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ തകര്‍ന്ന കാറിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Farm leader Rakesh Tikait’s Car attacked in Rajasthan’s Alwar
