ഡേവിഡ് വാര്‍ണര്‍ കാരണം ഉറക്കം നഷ്ടപ്പെട്ട മാര്‍നസ് ലബുഷാനായിരുന്നു ക്രിക്കറ്റ് ലോകത്തെ സജീവ ചര്‍ച്ചാ വിഷയം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിനിടെയായിരുന്നു താരത്തിന്റെ ഉറക്കം ശ്രദ്ധേയമായത്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിന് ശേഷം രണ്ടാം ഇന്നിങ്‌സിനായി ഓസ്‌ട്രേലിയ ഇറങ്ങിയപ്പോഴായിരുന്നു ലബുഷാന്‍ ഒന്ന് മയങ്ങാന്‍ തീരുമാനിച്ചത്. വണ്‍ ഡൗണ്‍ ബാറ്ററായ താരം പാഡ് കെട്ടി മയങ്ങുകയായിരുന്നു. എന്നാല്‍ ഓസീസ് ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണര്‍ കൂടാരം കയറിയപ്പോള്‍ ഉറക്കം അവസാനിപ്പിച്ച് ലബുഷാന്‍ ക്രീസിലെത്തുകയായിരുന്നു.

ഐ.സി.സി തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ താരത്തിന്റെ ‘കുഞ്ഞുറക്കത്തിന്റെ’ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.