സേലം: ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം നടന്നത്. നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍, ഭാര്യ ശാന്തി എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ രമ്യ ലോഷിനിയെയും തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ലോഷിനി കൊല്ലപ്പെതാണെന്ന് കണ്ടെത്തുകയായിരുന്നു.

Also Read വയനാടും പാലക്കാടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഇന്നലെയാണ് വീട്ടിനുള്ളില്‍ മൂന്നു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പരിസരവാസികള്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രമ്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തി.

Also Read കാരണം കാലാവസ്ഥാ മാറ്റം: സൗദിയിൽ മഴയും ശക്തമായ കൊടുങ്കാറ്റും

ഇതേത്തുടര്‍ന്ന് രമ്യയുമായി പ്രണയത്തിലായിരുന്ന ബസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇരുവരുടെയും ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി യുവാവ് പറഞ്ഞു. താന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളായതിനാലാണ് വീട്ടുകാര്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ത്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.