ഫഹദ് ഫാസില്‍ നായകനാകുന്ന ‘ആവേശം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇനി ആവേശം എന്ന ക്യാപ്ഷനോടെ സംവിധായകന്‍ ജിത്തു മാധവന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു.
‘രോമാഞ്ചം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
View this post on Instagram
ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ്. 2024 ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററില്‍ റിലീസിനെത്തുന്നത്.
ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകരുന്നത്.
മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നു.
Content Highlight: Fahad Fasil’s Movie Aavesham First Look Poster Out
