സഞ്ജുവിനെയടക്കം ഏഴ് വമ്പന്‍മാരെ ഒരുമിച്ച് വെട്ടി; ഡു പ്ലെസി കൊയ്തത് ടി-20 ചരിത്രം
Cricket
സഞ്ജുവിനെയടക്കം ഏഴ് വമ്പന്‍മാരെ ഒരുമിച്ച് വെട്ടി; ഡു പ്ലെസി കൊയ്തത് ടി-20 ചരിത്രം
ശ്രീരാഗ് പാറക്കല്‍
Friday, 19th June 2026, 10:08 pm

മേജര്‍ ലീഗ് ക്രിക്കറ്റില്‍ സിയാറ്റില്‍ ഓര്‍ക്കസിനെതിരെ ടെക്സാസ് സൂപ്പര്‍ കിങ്‌സ് തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഫാഫ് ഡുപ്ലെസിയുടെ സൂപ്പര്‍ കിങ്‌സ് വിജയം സ്വന്തമാക്കിയത്.

ടെക്‌സസില്‍ ഗ്രാന്‍ഡ് പ്രൈറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിയാറ്റില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സ് ഒമ്പത് പന്തുകളും ആറ് വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ കരുത്തിലാണ് സൂപ്പര്‍ കിങ്‌സ് വമ്പന്‍ വിജയം കൈപ്പിടിയിലാക്കിയത്. മത്സരത്തില്‍ 52 പന്തില്‍ പുറത്താവാതെ 113 റണ്‍സാണ് ഫാഫ് നേടിയത്. ഒമ്പത് ഫോറും ഏഴ് കൂറ്റന്‍ സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും ഫാഫ് ഡുപ്ലെസിസ് സ്വന്തമാക്കിയിരിക്കുകയാണ്. ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന നാലാമത്തെ താരമായിരിക്കുകയാണ് ഫാഫ്. ഈ നേട്ടത്തില്‍ പ്രോട്ടിയാസ് താരം ക്വിന്റണ്‍ ഡി കോക്കിനൊപ്പമാണ് ഫാഫ് റെക്കോഡ് പങ്കിടുന്നത്. മാത്രമല്ല ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ സഞ്ജു സാംസണ്‍ അടക്കമുള്ള ഏഴ് സൂപ്പര്‍ താരങ്ങളെ മറികടന്നാണ് ഫാഫ് ഈ നേട്ടത്തില്‍ മുന്നേറിയത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവര്‍

(താരം, എണ്ണം, ഇന്നിങ്‌സ് എന്ന ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 22 – 455

ബാബര്‍ അസം (പാകിസ്ഥാന്‍) – 13 – 346

വിരാട് കോഹ്‌ലി (ഇന്ത്യ) – 10 – 413

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 10 – 438

ഫാഫ് ഡു പ്ലെസി (സൗത്ത് ആഫ്രിക്ക) – 9 – 408*

ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – 9 – 428

സഹിബ്‌സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍) – 9 – 168

റീലി റൂസോ (സൗത്ത് ആഫ്രിക്ക) – 9 – 385

അഭിഷേക് ശര്‍മ (ഇന്ത്യ) – 9 – 192

സഞ്ജു സാംസണ്‍ (ഇന്ത്യ) – 8 – 327

മൈക്കിള്‍ കിങ്ങെര്‍ (ഓസ്‌ട്രേലിയ) – 8 – 198

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) – 8 – 380

രോഹിത് ശര്‍മ (ഇന്ത്യ) – 8 – 459

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 8 – 481

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ) – 475

കെ.എല്‍. രാഹുല്‍ (ഇന്ത്യ) – 8 – 240

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് സിയാറ്റില്‍ ഓര്‍ക്കസിനായി ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ടിം സൈഫര്‍ട്ടും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 66 പന്തുകളില്‍ നിന്നും എട്ട് വീതം ഫോറുകളും ആറ് സിക്‌സുകളും അടക്കം 104 റണ്‍സാണ് സൈഫര്‍ട്ട് സ്വന്തമാക്കിയത്. ഷായാന്‍ ജഹാംഗീര്‍ 47 പന്തില്‍ 78 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Faf Du Plessis Surpass Sanju Samson In A Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ