ന്യൂദല്‍ഹി: കേരളത്തിന് വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിച്ച് വിദേശകാര്യ വിദഗ്ധര്‍.
പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ശിവ്ശങ്കര്‍ മേനോന്‍ പറഞ്ഞു. ദുരന്ത നിവാരണത്തിന് സഹായം സ്വീകരിക്കുന്നതിലാണ് നയം തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന ഒരു ട്വീറ്രും അദ്ദേഹം റീട്വീറ്റ് ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം 65,000 ടണ്‍ മരുന്നെത്തിച്ചെന്ന് ‘തള്ളല്‍’ വാര്‍ത്ത: സോഷ്യല്‍ മീഡിയയില്‍ നാണംകെട്ട് ജന്മഭൂമി
യു.എ.ഇയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരുവും ട്വിറ്ററില്‍ പ്രതികരിച്ചു.
യു.എ.ഇയുടെ സഹായം നിഷേധിക്കാന്‍ സുനാമി കാലത്ത് വിദേശസഹായം സ്വീകരിച്ചില്ല എന്ന കീഴ്‌വഴക്കം പറയുന്നത് ശരിയല്ല. ഗള്‍ഫ് രാജ്യങ്ങളുമായുള്ള മലയാളികളുടെ ബന്ധം പരിഗണിക്കണം. ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാടിനൊപ്പമാണ്. സാധാരണകാര്യത്തിലുള്ള സഹായവും ദുരന്തസമയത്തുള്ള സഹായവും തമ്മില്‍ വ്യക്തമാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ വകതിരിവുണ്ടാകണം എന്നാണ് മുന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിന്റെ പ്രതികരണം. വിഷയം ക്രിയാത്മകമായി കൈകാര്യം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിദേശത്തുനിന്ന് സഹായം സ്വീകരിക്കുകയല്ല, വിദേശരാജ്യങ്ങള്‍ക്ക് സഹായം നല്‍കുകയാണ് നമ്മള്‍ ചെയ്യാറുള്ളത് എന്നത് ശരിതന്നെ. പക്ഷേ ഗള്‍ഫ് രാജ്യങ്ങളിലുള്ള എണ്‍പത് ശതമാനം ഇന്ത്യാക്കാരും മലയാളികളാണ്. ആ സാഹചര്യം പരിഗണിക്കണം. വേണ്ട എന്നു പറയാന്‍ എളുപ്പമാണ്, പക്ഷേ കേരളം പ്രതിസന്ധിയിലാണ്, അത് ചെറിയ കാര്യമല്ലെന്നും നിരുപമ റാവു കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത് ഇന്നലെയാണ്. പ്രളയ ദുരിതം നേരിടാന്‍ കേരളത്തിന് 700 കോടി ഇന്ത്യന്‍ രൂപയായിരുന്നു യു.എ.ഇ പ്രഖ്യാപിച്ചത്.
