ന്യൂദല്‍ഹി: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെ മകന്‍ ഷുബന്‍സോ പുല്‍ ആത്മഹത്യ ചെയ്ത് നിലയില്‍. ഏറെ നിഗൂഢതകള്‍ക്കൊടുവിലാണ് ഷുബന്‍സോയെ യു.കെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ അറിയിച്ചു.

യു.കെയില്‍ പഠിക്കുകയായിരുന്ന ഷുബാന്‍സോയെ ബ്രിങ്ടണിലെ അപാര്‍ട്ട്മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കലിഖോയുടെ ആദ്യ ഭാര്യയിലുള്ള മകനാണ് ഷുബാന്‍സോ.

മുഖ്യമന്ത്രിയായിരിക്കെ കലിഖോയും ആത്മഹത്യ ചെയ്യുകയായിരുന്നു. വിമത നീക്കത്തിനൊടുവില്‍ അധികാരത്തിലെത്തിയ കലിഖോ സര്‍ക്കാരിനെ പിന്നീട് സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് കലിഖോ മുഖ്യമന്ത്രി വസതി വിടാന്‍ വിസമ്മതിക്കുകയും ഓഫീസില്‍ തൂങ്ങിമരിക്കുകയുമായിരുന്നു.

സുപ്രീംകോടതി ജഡ്ജിമാരും കോണ്‍ഗ്രസ് നേതാക്കളുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണള്‍ ഉന്നയിച്ച് 60 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചായിരുന്നു കലിഖോയുടെ ആത്മഹത്യ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ